• Logo

Allied Publications

Europe
ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍ക്കായി മാല്‍വെണ്‍ മലനിരകള്‍ ഒരുങ്ങുന്നു
Share
മാഞ്ചസ്റര്‍: ക്രിസ്ത്യാനികളായ മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ജീവിത ക്രമമാണ് ദുഃഖവെള്ളിയാഴ്ചത്തെ മലകയറ്റം. മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ ഇക്കുറിയും യുകെയിലെ മലയാറ്റൂര്‍ എന്ന് അറിയപ്പെടുന്ന മാല്‍വെണ്‍ മലനിരകളിലൂടെ നടന്നുകയറി. പാപപരിഹാരം തേടുന്നതിനു നൂറുകണക്കിനാളുകള്‍ എത്തിച്ചേരും. മുന്‍ വര്‍ഷങ്ങളേതില്‍നിന്നും വ്യത്യസ്തമായി ഇക്കുറി രാവിലെ എട്ടിനു മാല്‍വണ്‍ സെന്റ് ജോസഫ് ദേവാലയത്തിലാണു പീഡാനുഭവ തിരുക്കര്‍മങ്ങള്‍ക്കു തുടക്കമാകുക. തുടര്‍ന്ന് മലനിരകളിലൂടെ പാപപരിഹാരം തേടി ഭക്തിയുടെ പാരമ്യത്തിലുള്ള കുരിശിന്റെ വഴി നടക്കുക. എസ്എംസി വൂസ്ററിന്റെ ആഭിമുഖ്യത്തിലാണു തിരുക്കര്‍മങ്ങള്‍.

കേംബ്രിഡ്ജ്, ബ്രിസ്റോള്‍, കെന്റ്, ബര്‍മിംഗ്ഹാം, സ്റോക്ക് ഓണ്‍ട്രെന്റ്, ഡെഡ്ലി, ഹെരിഫോര്‍ഡ് തുടങ്ങി യുകെയുടെ വിവിധ ഭാഗങ്ങളിലെ വിശ്വാസികള്‍ മാല്‍വണില്‍ എത്തിച്ചേര്‍ന്നു ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും.

ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗത സംഘം കമ്മിറ്റി അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: സന്തോഷ് 07725203580, ഷോണി 07931134488.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ