• Logo

Allied Publications

Europe
ജര്‍മനിയില്‍ ദരിദ്രരുടെ എണ്ണം ക്രമാതീതം വര്‍ധിക്കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ദരിദ്രരുടെ എണ്ണം വര്‍ഷംതോറും പെരുകി വരുന്നതായി ഏറ്റവും അവസാനത്തെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒരു വശത്ത് ആഗോളമാന്ദ്യത്തിന്റെ പിടിയില്‍നിന്നു സാമ്പത്തികമായും വ്യാവസായികമായും കരകയറാന്‍ ജര്‍മനി ശ്രമിക്കുന്നതിനിടയിലാണ് ഈ ദാരിദ്യ്രപ്രശ്നം അലട്ടുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുരിച്ച് ജര്‍മനിയില്‍ താമസിക്കുന്ന ജനസംഖ്യയില്‍ മൊത്തം 15.5 ശതമാനം പേര്‍ ദരിദ്രരാണ്. സ്ത്രീകളുടെ ഇടയിലെ ദാരിദ്യ്രം 17.2 ശതമാനവും 65 വയസിനു മുകളില്‍ പെന്‍ഷനായവരുടെ ഇടയിലെ ദാരിദ്യ്രം 15.3 ശതമാനവും ആയി കണക്കുകള്‍ വ്യക്തമാക്കുന്നു.

ജോലി ഇല്ലായ്മ, പാര്‍പ്പിടം ഇല്ലായ്മ എന്നിവ ഒന്നിനൊന്നു ജര്‍മനിയില്‍ കൂടി വരുന്നു. സര്‍ക്കാര്‍ നല്‍കുന്ന മിനിമം സഹായം (ഹാര്‍ട്ട് ഫിയര്‍) കൊണ്ട് അനുദിനജീവിതം കഴിക്കാന്‍ ദരിദ്രവിഭാഗം വളരെയേറെ വിഷമിക്കുന്നു. ജര്‍മനിയിലെ വിവിധ സംസ്ഥാനങ്ങളില്‍ ദരിദ്രരുടെ എണ്ണം വ്യത്യസ്തമായി കാണിക്കുന്നു. പഴയ ഈസ്റ് ജര്‍മന്‍ സംസ്ഥാനങ്ങള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പേര്‍ ദരിദ്രരായി ജീവിക്കുന്നു. ശൈത്യകാലത്ത് കിടക്കാന്‍ പാര്‍പ്പിടം ഇല്ലാത്ത ദരിദ്രര്‍ കഷ്ടതയുടെ മൂര്‍ധന്യത്തിലാണ്. സംസ്ഥാന ഗവണ്‍മെന്റുകളും സിറ്റി ഭരണകൂടങ്ങളും പ്രത്യേക ബസുകളിലും മെട്രോ സ്റേഷനുകളിലും ഇങ്ങനെയുള്ളവര്‍ക്കു പാര്‍പ്പിടം ഒരുക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.