• Logo

Allied Publications

Europe
യൂറോപ്പിലേക്ക് അഞ്ചു ലക്ഷം കുടിയേറ്റക്കാരെ അയച്ച് ഗദ്ദാഫിയുടെ പ്രവചനം സത്യമാക്കും: ഐഎസ്
Share
ബര്‍ലിന്‍: മെഡിറ്ററേനിയന്‍ മേഖല കലാപഭൂമിയാകുമെന്ന, കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് മുവാമര്‍ ഗദ്ദാഫിയുടെ പ്രവചനം സത്യമാക്കുമെന്ന് ഇസ്ലാമിക് സ്റേറ്റിന്റെ ഭീഷണി. ഇതിനായി അഞ്ചു ലക്ഷം കുടിയേറ്റക്കാരെ യൂറോപ്പിലേക്ക് അയയ്ക്കുമെന്നും ഭീകരസംഘടന മുന്നറിയിപ്പു നല്‍കുന്നു.

മാനസികയുദ്ധത്തിനുള്ള ആയുധമെന്ന നിലയിലാണത്രേ ലക്ഷക്കണക്കിനു കുടിയേറ്റക്കാരെ അയയ്ക്കുന്നത്. ഈ നീക്കത്തില്‍നിന്നു പിന്മാറണമെങ്കില്‍ ഇസ്ളാമിക് സ്റേറ്റിനെതിരായ സായുധ നീക്കങ്ങള്‍ അവാസനിപ്പിക്കണമെന്നാണു ഭീഷണി.

സാധാരണ അഭയാര്‍ഥികള്‍ക്കിടയില്‍ നുഴഞ്ഞുകയറി യൂറോപ്പിലേക്കു കടക്കാനുള്ള ഭീകരപദ്ധതികള്‍ ജിഹാദികളുടെ ചില ആശയവിനിമയങ്ങളില്‍നിന്നു നേരത്തേ വ്യക്തമായിരുന്നു.

ലിബിയയില്‍ യുദ്ധമുണ്ടാകുമെന്നു 2011ലാണ് ഗദ്ദാഫി പ്രവചിച്ചത്. അതേ വര്‍ഷം ആഭ്യന്തര കലാപത്തില്‍ അദ്ദേഹം ക്രൂരമായി കൊല ചെയ്യപ്പെട്ടു. ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റുകാര്‍ 21 ഈജിപ്തുകാരെ തലവെട്ടിക്കൊന്നതും ലിബിയയില്‍.

ലിബിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, ഇറ്റലിയിലേക്കു കടല്‍ മാര്‍ഗം അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിപക്ഷവും അവിടെനിന്നുള്ളവരാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.