• Logo

Allied Publications

Europe
യുക്മ മിഡ്ലാന്റ്സ് റീജണല്‍ നിര്‍വാഹക സമിതി പ്രഥമ യോഗം ചേര്‍ന്നു
Share
ലെസ്റര്‍: പുതുതായി തെരഞ്ഞെടുക്കപ്പെട്ട 201517 വര്‍ഷത്തെ യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ നിര്‍വാഹക സമിതിയുടെ പ്രഥമ യോഗം ഫെബ്രുവരി 15ന് (ഞായര്‍) ലെസ്ററില്‍ നടന്നു.

റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റ് കെ.പി. വിജി, മുന്‍ റീജണല്‍ പ്രസിഡന്റ് റോയി ഫ്രാന്‍സിസ്, സെക്രട്ടറി പീറ്റര്‍ ജോസഫ്, ട്രഷറര്‍ കുരുവിള തോമസ്, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ലിജോ ജോണ്‍ എന്നിവരെ ആദരിക്കുകയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ വൈസ് പ്രസിഡന്റുമാരായ മാമ്മന്‍ ഫിലിപ്പ്, ബീന സെന്‍സ് എന്നിവരെ അനുമോദിക്കുകയും ചെയ്തു.

ഈ വര്‍ഷത്തെ ബാഡ്മിന്റണ്‍/സ്പോര്‍ട്സ് മത്സരങ്ങള്‍ മേയ് 31ന് മുമ്പ് നടത്താന്‍ തീരുമാനിച്ച കമ്മിറ്റി ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ നടത്തുവാന്‍ സെക്രട്ടറി ഡിക്സ് ജോര്‍ജ്, സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തി. യുക്മ ന്യൂസിന്റെ പ്രചാരം അംഗ സംഘടനകളില്‍ എത്തിക്കുന്നതിനായി നാഷണല്‍ കമ്മിറ്റിയുടെ മാര്‍ഗരേഖകള്‍ നടപ്പിലാക്കുവാനും കമ്മിറ്റി തീരുമാനിച്ചു.

സാമ്പത്തിക സ്രോതസുകളെയും ചെലവുകളെയും സംബന്ധിച്ച രൂപരേഖ കമ്മിറ്റിക്കു മുമ്പാകെ ട്രഷറര്‍ സുരേഷ്കുമാര്‍ അവതരിപ്പിച്ചു. റീജണെ സംബന്ധിക്കുന്ന വിഷയങ്ങള്‍ നാഷണല്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ നാഷണല്‍ കമ്മിറ്റി അനീഷ് ജോണിനെ ചുമതലപ്പെടുത്തി. യുക്മയുടെ സമാന്തര സംഘടനയുമായി യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയാറാകേണ്െടന്നു യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

വൈസ് പ്രസിഡന്റ്് എബി ജോസഫ്, ജോയിന്റ് സെക്രട്ടറി മെന്റെക്സ് ജോസഫ്, ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ്, സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ്, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ യോഹന്നാന്‍, റീജിയണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ലിയോ ഇമ്മാനുവല്‍, നോബി ജോസ് എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ജയിംസ് ജോസഫ്

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.