• Logo

Allied Publications

Europe
ഓസ്ട്രിയന്‍ ക്നാനായ സമൂഹത്തിനു നവ സാരഥികള്‍
Share
വിയന്ന: ഓസ്ട്രിയന്‍ ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ 2015 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ടോമി പീടികപ്പറമ്പില്‍ പ്രസിഡന്റായും മേരി പാലച്ചേരില്‍ വൈസ് പ്രസിഡന്റായും ലില്ലി മാക്കീല്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി അനില പുത്തന്‍പുരയ്ക്കലും, ജിനി തറമംഗലത്തില്‍ ട്രഷററായും നിയമിതരായി. യൂറോപ്യന്‍ ക്നാനായ ഫെഡറേഷന്‍ പ്രതിനിധിയായി ബെന്നി മാളേക്കലും തിരഞ്ഞെടുക്കപ്പെട്ടു.

ടിജി കോയിത്തറ, സിറില്‍ ഓണിശേരില്‍, പയസ് കടുന്തനാംകുഴിയില്‍, ജയിസണ്‍ വെള്ളാംകുളം, ജസ്റിന്‍ ആറുമാനതറയില്‍, ജോമോന്‍ പണിക്കപറമ്പില്‍, ജോബി പണിക്കപ്പറമ്പില്‍, ജോസ് വിളങ്ങാട്ടുശ്ശേരില്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. ജോയിസ് കടുന്തനാംകുഴിയില്‍, മിനു, റെനു മാക്കില്‍, ജാസ്മിന്‍ പാലച്ചേരില്‍, അജിത് പുത്തന്‍പുരയ്ക്കല്‍, നവ്യ, നവീന വിളങ്ങാട്ടുശേരില്‍, ഡേവിഡ് വെള്ളാംകുളം, ഫെമിയ പീടികപ്പറമ്പില്‍ എന്നിവര്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍മാരായും നിയമിതരായി.

തോമസ് പടിഞ്ഞാറേക്കാല എക്സ് ഒഫിഷ്യോയും സ്റീഫന്‍ പുത്തന്‍പുരയില്‍ കോര്‍മഠം, കുര്യാക്കോസ് പാലച്ചേരില്‍ എന്നിവര്‍ ഓഡിറ്റര്‍മാരുമാണ്. ജനുവരി 31നു ചേര്‍ന്ന ജനറല്‍ ബോഡിയില്‍ വച്ച്, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഓസ്ട്രിയയിലെ ക്നാനായസമൂഹത്തിനു വെഞ്ചെരിച്ചു നല്‍കിയ മാതാവിന്റെ തിരുസ്വരൂപം സ്വീകരിച്ച്, ഫാ. ജോമോന്‍ ചേറോലിക്കല്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി പുതിയ കമ്മിറ്റി അധികാരം ഏറ്റെടുത്തു. യുവജനങ്ങള്‍ക്കു ക്നാനായ തനിമയിലും വിശ്വാസനിറവിലും കുടുംബബന്ധബോധ്യങ്ങളിലും വളരാന്‍ വേണ്ട രീതിയില്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ശക്തിപ്പെടുത്തുമെന്ന് അധികാരമേറ്റ ശേഷം പ്രസിഡന്റ് ടോമി പീടികപറമ്പില്‍ പ്രസംഗത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.