• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ ഇന്ത്യന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 14ന്
Share
സൂറിച്ച്: ബാസലിലെ യുവജനസംഘടനയായ ഇന്ത്യന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ ഫെബ്രുവരി 14ന് (ശനി) നടത്തുന്ന ഫുട്ബോള്‍ മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്് ജെറോം പതിപ്പാട്ട്, സെക്രട്ടറി ആതിര കാശാംകാട്ടില്‍, സ്പോര്‍ട്സ് സെക്രട്ടറി ലെയൊ വള്ളാടിയില്‍ എന്നിവര്‍ അറിയിച്ചു.

ജര്‍മനിയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും വിവിധ ഭാഗങ്ങളില്‍നിന്നു പത്തു ടീമുകളാണു ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

ചിക്വിറ്റാസ്, ബാസല്‍ കണക്റ്റഡ്, ഇന്ത്യന്‍ ബുള്‍സ്, അന്‍ഡര്‍ ഡോഗ്സ്, ഡൊപ്പല്‍ എ, ബാസല്‍ വണ്‍, ബാഡ് ബോയ്സ്, സൂറിച്ച് യുണൈറ്റഡ്, തൂഫാന്‍ ബോയ്സ്, എംഎംഎ ജര്‍മനി എന്നീ ടീമുകളാണ് ബാസലിലെ റാങ്ക് ഹോഫ് സ്റേഡിയത്തില്‍ മാറ്റുരയ്ക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരത്തിന്റെ ഫൈനല്‍ വൈകുന്നേരം ആറിനു നടക്കും.

ടുര്‍ണമെന്റ് വിജയത്തിനായി കെന്‍ വടക്കുംചേരി, കിരണ്‍ കുമുള്ളില്‍, മാര്‍ട്ടിന്‍ കുഞ്ഞാപറമ്പില്‍, പ്രിന്‍സ് പുലിക്കോട്ടില്‍, കിരണ്‍ മാടശേരി എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. വാശിയേറിയ മത്സരം പ്രതീക്ഷിക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുവാനും മത്സരം കാണാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.