• Logo

Allied Publications

Europe
ഇസിബി ഗ്രീസിനോടുള്ള നിലപാട് കടുപ്പിക്കുന്നു
Share
ഏഥന്‍സ്: ഗ്രീക്ക് ധനമന്ത്രി യാനിസ് വരോഫാകിസ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മടങ്ങിയതിനു പിന്നാലെ, ഗ്രീസിനോടുള്ള നിലപാട് ബാങ്ക് കൂടുതല്‍ കര്‍ക്കശമാക്കുന്നു. രാജ്യത്തെ ബാങ്കുകളുടെ പണലഭ്യതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ആദ്യം സ്വീകരിച്ചിരിക്കുന്ന നടപടി.

വാണിജ്യബാങ്കുകള്‍ക്കു പണം നല്‍കുന്നതിനു പകരമായി ഇനി ഗ്രീക്ക് സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ സ്വീകരിക്കില്ലെന്ന് ഇസിബി അറിയിച്ചു. ഫെബ്രുവരി 11നാണ് തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. ഇത് ഗ്രീസിലെ വാണിജ്യ ബാങ്കുകളുടെ പണലഭ്യതയെ പ്രതികൂലമായി ബാധിക്കും. തീരുമാനത്തെ തുടര്‍ന്ന് ഗ്രീക്ക് ഓഹരിവിപണി കൂപ്പുകുത്തി. ആറുശതമാനത്തിലേറെയായിരുന്നു ഇടിവ്. ബാങ്ക് ഓഹരികളില്‍ ഇടിവ് 16 ശതമാനം വരെയത്തിെ.

അതേസമയം, കേന്ദ്രബാങ്കിന്റെ തീരുമാനം ഗുരുതര പ്രത്യാഘാതത്തിനു കാരണമാകില്ലെന്നും പണലഭ്യതയ്ക്കു മറ്റു മാര്‍ഗങ്ങള്‍ അവശേഷിക്കുന്നുണ്െടന്നും ഗ്രീസ് ധനമന്ത്രാലയം വ്യക്തമാക്കി. ഗ്രീസ് കേന്ദ്രബാങ്കിന്റെ എമര്‍ജന്‍സി ലിക്വിഡിറ്റി അസിസ്റന്‍സ് പദ്ധതിയില്‍ ബാങ്കുകള്‍ക്കു പണം ഇപ്പോഴും ലഭ്യമാവും. പക്ഷേ, ഇത് പലിശ നിരക്കുകള്‍ ഉയരാനിടയാക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.