• Logo

Allied Publications

Europe
ദാവോസില്‍ ബജാജ് വേറിട്ടുനിന്നു
Share
ദാവോസ്: ലോകത്തിലെ രാജ്യപ്രമുഖരും വന്‍ കോടീശ്വരന്മാരും വിവിഐപികളും ഒത്തു കൂടുന്ന ദാവോസ് സമ്മേളന വേദിയില്‍ ഇന്ത്യയിലെ ബജാജ് മാധ്യമശ്രദ്ധ ആകര്‍ഷിച്ചു.

ദാവോസിലെ ഹോട്ടല്‍ ലോബികളില്‍ ഒഫീഷ്യല്‍ ചര്‍ച്ചകള്‍ക്കു പുറമേ രഹസ്യചര്‍ച്ചകള്‍ക്കായി വിവിധ അന്താരാഷ്ട്ര കമ്പനികള്‍ മുറികള്‍ എടുത്തിട്ടുണ്ട്. ഇന്‍ഫോസിസ്, ബാങ്കോക്ക് ആസ്ഥാനമാക്കിയ ഇന്‍ഡോരമ, വിപ്രോ ഇവരൊക്കെ തങ്ങളുടെ കക്ഷികളെ ആകര്‍ഷിച്ച് ചര്‍ച്ചകളും ഡീലുകളും ഉറപ്പിക്കുന്നു. ലോകപ്രമുഖരെ ഒരു വേദിയില്‍ ഒരുമിച്ചു കൊണ്ട് വരുന്നതാണല്ലോ ദാവോസ് സമ്മേളനത്തിന്റെ വിജയരഹസ്യവും.

ഇങ്ങനെയുള്ള രഹസ്യ ചര്‍ച്ചകള്‍ക്കും മീറ്റിംഗിനും മെനക്കെടാതെ ദാവോസ് സമ്മേളനം ആസ്വദിക്കുകയാണ് 74 കാരനായ രാഹുല്‍ ബജാജ്. 1979 മുതല്‍ എല്ലാ വര്‍ഷവും ദാവോസില്‍ ഞാന്‍ വരുന്നു. ഇതുവരെ ഒരു ഡീലും ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ പുത്രന്‍ ആന്‍ഡ്രൂ രാജകുമാരന്‍ ഒരുക്കിയ വിരുന്നില്‍ സംബന്ധിച്ച രാഹുല്‍, ഈ വേദി സുഹൃത്തുക്കളെ സമ്പാദിക്കുവാനും സ്വിസിലെ പ്രകൃതി ഭംഗിയും കാലാവസ്ഥയും ആസ്വദിക്കുവാനും വിനിയോഗിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ അതു കൌതുകമായി.

അല്ലെങ്കിലും പാശ്ചാത്യ രാജ്യങ്ങളില്‍ മുച്ചക്രവാഹനങ്ങള്‍ വില്‍ക്കുക ആയിരിക്കുകയല്ലല്ലോ ബജാജിന്റെ ലക്ഷ്യവും.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.