• Logo

Allied Publications

Europe
കോതമംഗലം കുടുംബയോഗം വാര്‍ഷികവും ക്രിസ്മസ്, പുതുവത്സരവും നടത്തി
Share
വിയന്ന: കോതമംഗലം കുടുംബയോഗം നാലാമത് വാര്‍ഷികവും ക്രിസ്മസ്, പുതുവത്സരാഘോഷവും വിയന്നയിലെ 21ാമത്തെ ജില്ലയിലെ ഫ്ളോറിസ് ഡോര്‍ഫില്‍ നടന്നു.

കോതമംഗലം കുടുംബയോഗത്തിന്റെ 2015 ലേക്കുള്ള ഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുത്തു. പുതിയ കോഓര്‍ഡിനേറ്റര്‍മാരായി സിറിള്‍ മനയാനിപ്പുറം, സുനില്‍ കോര, ജെല്‍ജോ ചെറുകാട് എന്നിവരെയും
യൂറോപ്യന്‍ കോഓര്‍ഡിനേറ്ററായി അവറാച്ചന്‍ കരിപ്പക്കാട്ടിലിനേയും തെരഞ്ഞെടുത്തു.

ജൂണ്‍ 20 ന് കോതമംഗലം കുടുംബയോഗത്തിന്റെ യൂറോപ്യന്‍ സംഗമം ഓസ്ട്രേലിയയിലെ ഇന്‍സ് ബുക്കില്‍ നത്തുവാന്‍ തീരുമാനിച്ചു. ഇംഗ്ളണ്ട്, സ്വിറ്റ്സര്‍ലന്‍ഡ് ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ കുടുംബസംഗമത്തില്‍ പങ്കെടുക്കും.

പുതിയ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് 2015 ലേക്കുള്ള പ്രവര്‍ത്തനപദ്ധതികള്‍ക്ക് രൂപം നല്‍കി. യോഗത്തിന് സണ്ണി കിഴക്കിനിശേരി സ്വാഗതവും മനോജ് അവിര കൃതഞ്ജതയും പറഞ്ഞു.

2014 വര്‍ഷത്തെ വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് ബേബി അവിരാപ്പാട്ട് സമ്മാനദാനം നിര്‍വഹിച്ചു. വിയന്നയിലെ കോതമംഗലം സ്വദേശികളുടെ ഗൃഹാതുരത്വമുണര്‍ത്തിയ ആഘോഷപരിപാടികള്‍ക്ക് ജോഷി ചെറുകാട്, റോയി മണ്ണാര്‍പ്രായില്‍, ബെന്നി കൊട്ടാരത്തില്‍, സ്റാന്‍ലി പതിപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.
ജ​ർ​മ​നി ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു