• Logo

Allied Publications

Europe
സ്പെയിനിലെ മുന്‍ രാജാവിനെതിരേ പിതൃത്വ കേസ്
Share
മാഡ്രിഡ്: സ്പെയ്നിലെ മുന്‍ രാജാവ് യുവാന്‍ കാര്‍ലോസിന്റെ മകളെന്നവകാശപ്പെട്ട് യുവതി രംഗത്തെത്തി. ഇന്‍ഗ്രിഡ് സരിതൌ എന്ന യുവതിയാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. തന്റെ അമ്മയ്ക്ക് യുവാന്‍ കാര്‍ലോസുമായി മുമ്പ് ബന്ധമുണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.

യുവതിയുടെ ഹര്‍ജി പരിഗണിച്ച കോടതി, വിഷയത്തില്‍ ഇടപെടാമെന്ന് ഉറപ്പു നല്‍കി. എന്നാല്‍, വ്യക്തികളുടെ സ്വകാര്യത മാനിക്കപ്പെടേണ്ടതാണെന്നും ഇതെക്കുറിച്ച് പരസ്യ പ്രതികരണത്തിനില്ലെന്നും കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. കോടതിയുടെ സ്വാതന്ത്യ്രത്തെ മാനിക്കുന്നു എന്നും വക്താക്കള്‍.

1956ല്‍ ജനിച്ച ആല്‍ബര്‍ട്ടോ സോള എന്നയാളും സമാന അവകാശവാദം മുമ്പ് ഉന്നയിച്ചിരുന്നെങ്കിലും കോടതി ഇതു നിരാകരിക്കുകയായിരുന്നു. എന്നാല്‍, ഈ കേസ് കോടതി കൂടുതല്‍ ഗൌരവമായാണ് കാണുന്നത്. എഴുപത്തേഴുകാരനായ യുവാന്‍ കാര്‍ലോസിനോട് ഇതിനു വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. ഇതിനായി 20 ദിവസത്തെ അവധിയാണ് കോടതി നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.