• Logo

Allied Publications

Europe
ഫൈന്‍ ആര്‍ട്സ് ഇന്ത്യ ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി
Share
വിയന്ന: പുതുവര്‍ഷദിനത്തില്‍ ഓസ്ട്രിയയിലെ സാംസ്കാരിക സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയിലെ കുടുംബങ്ങളുടെ കൂടിച്ചേരല്‍ ശ്രദ്ധേയമായി.

ഡിസംബര്‍ 31ന് രാത്രിയില്‍ ഒരുമിച്ച് കൂടിയ അംഗങ്ങള്‍ ക്രിസ്മസും പുതുവത്സരാഘോഷവും സംയുക്തമായി ആഘോഷിച്ചു. ഈശ്വരപ്രാര്‍ഥനയോട് കൂടി ആരംഭിച്ച സമ്മേളനം പുതുവര്‍ഷ പുലരിവരെ നീണ്ടു. ക്രിസ്മസിനെ അനുസ്മരിക്കുന്ന സന്ദേശങ്ങളും പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ആശംസകളും അംഗങ്ങള്‍ പരസ്പരം കൈമാറി.

സംഘടനയുടെ പ്രസിഡന്റ് സജി മതുപുറത്ത് സ്വാഗതം ആശംസിക്കുകയും ഫൈന്‍ ആര്‍ട്സ് ഇന്ത്യ പുതുവര്‍ഷദിനത്തില്‍ തന്നെ ആഘോഷം സംഘടിപ്പിക്കുന്നതിന്റെ പ്രസക്തിയെപ്പറ്റിയും സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അംഗങ്ങള്‍ തമ്മില്‍ അന്താക്ഷരി മാതൃകയില്‍ ആശംസകള്‍ കൈമാറുന്ന പരിപാടിയും ഏറെ ഹൃദ്യമായി. അതോടൊപ്പം ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ജന്മദിനങ്ങളും വിവാഹ വാര്‍ഷികവും ആഘോഷിക്കുന്നവര്‍ ഒരുമിച്ചു കൂടുകയും കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.

പുതുവര്‍ഷം പിറന്നസമയത്ത് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് പടക്കം പൊട്ടിയ്ക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. പ്രദീപ് പൌലോസ് പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്തു.

ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയുമായി സഹകരിക്കുന്ന എല്ലാ മലയാളി സുഹൃത്തുകള്‍ക്കും ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.