• Logo

Allied Publications

Europe
പാരീസിലെ റാലിയില്‍ മെര്‍ക്കലിനൊപ്പം യൂറോപ്യന്‍ നേതാക്കളും
Share
ബര്‍ലിന്‍: ഷാര്‍ലി എബ്ഡോ ഓഫീസ് ആക്രമണത്തിനെതിരേ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പാരീസില്‍ ഞായറാഴ്ച സംഘടിപ്പിക്കുന്ന ബഹുജന റാലിയില്‍ താനും പങ്കെടുക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഞായറാഴ്ചത്തെ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

ഫ്രഞ്ച് ജര്‍മന്‍ സഖ്യത്തിന്റെ ശക്തമായ സൂചകമെന്ന നിലയിലാണ് റാലിയില്‍ താന്‍ നേരിട്ടു പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മെര്‍ക്കലിന്റെ വിശദീകരണം. പ്രാകൃതമായ ഈ ആക്രമണത്തിനെതിരേ ഫ്രഞ്ച് ജനത ഒറ്റക്കെട്ടായി അണിനിരക്കുന്നത് അഭിനന്ദനാര്‍ഹമെന്നും മെര്‍ക്കല്‍.

ഇതിനിടെ, ഞായറാഴ്ച യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷുള്‍സ്, ഒളാന്ദും മെര്‍ക്കലുമായി സ്ട്രാസ്ബുര്‍ഗില്‍ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചിട്ടുണ്ട്. പാരീസ് വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ തന്നെയാണിത്.

പാരീസ് റാലിയില്‍ യൂറോപ്പില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ പലരും ഫ്രാന്‍സിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തും. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലെ തലവന്മാരും റാലിയില്‍ അണിചേരും. ഇസ്രയേലും ഇറാനും ഹിസ്ബുള്ളയും ആക്രമണത്തെ അപലപിച്ചിരുന്നു.

ഭീകരരുടെ വെടിയേറ്റ് 12 മാധ്യമപ്രവര്‍ത്തകരാണ് മരിച്ചത്. തുടര്‍ന്നുള്ള പോലീസ് തെരച്ചിലില്‍ ഭീകരെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. ഇതിനിടയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഭീകരര്‍ ബന്ദിയാക്കിയ നാലുപേരും വെടിയേറ്റു മരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ