• Logo

Allied Publications

Europe
ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ ക്രിസ്മസ് നവവത്സരാഘോഷം വിയന്നയില്‍
Share
വിയന്ന: ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി (എഫ്ഒസി) വിയന്ന യൂണിറ്റിന്റെ കുടുംബാംഗങ്ങള്‍ വിയന്നയില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. എഫ് ഒ സിയുടെ കുടുംബത്തില്‍ നിന്നും പോയവര്‍ഷം വേര്‍പിരിഞ്ഞുപോയ ബന്ധുമിത്രാദികള്‍ക്ക് വേണ്ടി മൌനപപ്രാര്‍ത്ഥനയോടെ കാര്യപരിപാടികള്‍ക്ക് തുടക്കമായി. എഫ്ഒസി പ്രസിഡന്റ് സെല്‍വിച്ചന്‍ കൈലാത്ത് സ്വാഗതം ആശംസിച്ചു. സംഗീതത്തില്‍ ഉപരിപഠനം നടത്തുന്ന ഫാ. വില്‍സണ്‍ മേച്ചേരില്‍ സന്ദേശം നല്കുകയും ക്രിസ്മസ് ഗാനം ആലപിക്കുകയും ചെയ്തു.

ക്രിസ്മസ് വഴി കാണിക്കുന്ന ഒരു നക്ഷത്രത്തിന്റെ കഥയും കൂടി ഓര്‍മ്മിപ്പിക്കന്നുണ്ട്. മറ്റുള്ളവരുടെ ജീവിതത്തിലും വല്ലപ്പൊഴുമൊക്കെയെങ്കിലും നക്ഷത്രമാകാനും വഴി കാണിച്ചുകൊടുക്കാനും ശ്രമിക്കണമെന്ന് സന്ദേശത്തില്‍ ഫാ. മേച്ചേരില്‍ പറഞ്ഞു. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും വചനപ്രഘോഷകനുമായ തോമസ് കോശിയും സന്ദേശം നല്കി. ഉത്തരവാദിത്വത്തോടെയും, ഉത്സാഹത്തോടെയും, ദൈവഭയത്തോടും ജീവിതം ക്രമികരിക്കേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം പരാമര്‍ശിച്ചു.

മുതിര്‍ന്നവരും കുട്ടികളും ഗാനങ്ങള്‍ ആലപിച്ചു. ലിമി കളപ്പുരയ്ക്കല്‍ കുട്ടികളുടെ ഭാഗത്ത് നിന്നും സന്ദേശം നല്‍കി. ക്രിസ്റി കളപ്പുരയ്ക്കല്‍ നടത്തിയ പ്രശ്നോത്തരി ഏറെ രസകരമായിരുന്നു. ക്രിസ്മസ് പാപ്പയുടെ ആഗമനവും സമ്മാന വിതരണവും ശ്രദ്ധേയമായി. അംഗങ്ങള്‍ തന്നെ പാകം ചെയ്ത വിഭവങ്ങള്‍ ആഘോഷപരിപാടിയുടെ മറ്റൊരു ആകര്‍ഷണമായിരുന്നു. സെക്രട്ടറി ബോബന്‍ കളപുരയ്ക്കലിന്റെ നന്ദി പ്രകാശനത്തോടെ ആഘോഷപരിപാടികള്‍ സമാപിച്ചു. ജോയിസ് എറണാകേരില്‍ ആഘോഷപരിപാടികളുടെ അവതാരകയായിരുന്നു. വിയന്നയിലെ 23ാം ജില്ലയിലുള്ള വെല്ലിഗര്‍ ഗാസയിലെ പള്ളിയുടെ ഹാളിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.

2015ലെ എഫ്ഒസി ഓണാഘോഷപരിപാടികള്‍ ഓഗസ്റ് 28ന് (വെള്ളി) സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ദ്ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും ; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ 7ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം : പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.