• Logo

Allied Publications

Europe
മാഞ്ചസ്ററിന്റെ പുതിയ ആത്മീയ ഇടയന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിക്ക് ഊഷ്മള സ്വീകരണം
Share
മാഞ്ചസ്റര്‍: ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിനായി പുതുതായി ചുമതലയേറ്റ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിക്ക് സീറോ മലബാര്‍ കമ്യൂണിറ്റി ഉജ്വല വരവേല്‍പ്പ് നല്‍കി. ചൊവ്വാഴ്ച ഉച്ചയോടെ ലിവര്‍പൂള്‍ ലൈം സ്ട്രീറ്റില്‍ എത്തിച്ചേര്‍ന്ന അച്ചനെ രൂപതയിലെ വിവിധ മാസ് സെന്ററുകളില്‍ നിന്നുളള വിശ്വാസ സമൂഹം ഒത്തുചേര്‍ന്ന് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.

തുടര്‍ന്ന് ബെര്‍ക്കില്‍ ഹെഡ് സെന്റ് ജോസഫ് ദേവാലയത്തിലേക്ക് ആനയിച്ചു. ഇന്ത്യ ഉള്‍പ്പെടെ അമേരിക്ക, ഇറ്റലി, ഓസ്ട്രേലിയ, അല്‍ബാനിയ, ജര്‍മനി തുടങ്ങിയ സ്ഥലങ്ങളിലായി 35 വര്‍ഷത്തെ വൈദിക ജീവിതത്തിനുശേഷമാണ് പുതിയ ഉത്തരവാദിത്വവുമായി യുകെയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

1981 ല്‍ വൈദിക പട്ടം സ്വീകരിച്ച്് വിവിധ സ്ഥലങ്ങളിലെ സേവനത്തിനുശേഷം 1986 88 കാലയളവില്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും ഡോക്ടറേറ്റ് നേടി. മലയാളം കൂടാതെ ഇംഗ്ളീഷ്, ജര്‍മന്‍, ഇറ്റാലിയന്‍, ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുളള അച്ചന്‍ ഉജ്ജയിനിലെ റൂഹാലയ മേജര്‍ സെമിനാരി പ്രഫസറായി ആയി രണ്ട് വര്‍ഷക്കാലവും ക്വലാലംപൂര്‍ വിശ്വദീപ്തി മിഷ്യന്‍ സെന്റര്‍ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.

201314 കാലയളവില്‍ ഓസ്ട്രേലിയായിലെ സേവനത്തിനുശേഷമാണ് പുതിയ ദൌത്യവുമായി യുകെയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഷ്രൂഷ്ബറി രൂപതയിലെ സീറോ മലബാര്‍ സമൂഹത്തെ ഏകോപിപ്പിച്ച് മുന്നോട്ട് നയിക്കേണ്ട ചുമതല ഇനി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിക്കാണ്. ഫാ. സജി മലയില്‍ പുത്തന്‍പുര പുതിയ ചുമതലയിലേക്ക് മാറുന്നതിനാല്‍ രൂപതയിലെ എട്ട് മാസ് സെന്റ്റുകളിലെയും ചുമതല ഫാ. ലോനപ്പന്‍ അരങ്ങാശേരിക്കാണ്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.