• Logo

Allied Publications

Europe
ദൈവദശകം ശതാബ്ദിയാഘോഷം: സൌത്ത് വെസ്റ് മേഖല സമ്മേളനം വര്‍ണാഭമായി
Share
ബ്രിസ്റോള്‍: 6170 ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ദൈവദശകം ശതാബ്ദിയാഘോഷം വൈവിധ്യമാര്‍ന്ന പരിപോടികളോടെ ബ്രിസ്റോളില്‍ നടന്നു.

ചെമ്പഴന്തി, കുമാരനാശാന്‍ എന്നീ കുടുംബയൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സൌത്ത് വെസ്റ് മേഖലാ സമ്മേളനം ശാഖാ പ്രസിഡന്റ് സുജിത് ഉദയന്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്നു നടന്ന കുടുംബസംഗമം ശാഖാ സെക്രട്ടറി വിഷ്ണു നടേശന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയര്‍മാനും ശാഖാ മാനേജിംഗ് കമ്മിറ്റിയംഗവുമായ ലൈജു രാഘവന്‍ അധ്യക്ഷത വഹിച്ചു. ദൈവദശകത്തിന്റെ അര്‍ഥവും വ്യാഖ്യാനവും നടത്തി. സുധാകരന്‍ പാലാ മുഖ്യപ്രഭാഷണം നടത്തി. വെംബ്ളി ഗുരുദര്‍ശന കുടുംബ യൂണിറ്റ് കണ്‍വീനര്‍ അജിത ബെന്നി, യുകെ എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അര്‍ജുന്‍ അരയക്കണ്ടി എന്നിവര്‍ ആശംസയര്‍പ്പിച്ച് പ്രസംഗിച്ചു.

യുകെ വനിതാസംഘം സെക്രട്ടറികൂടിയായ ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഹേമതല സുരേഷ് സ്വാഗതം പറഞ്ഞു. ശ്യാമളാ സതീശന്റെ നേതൃത്വത്തില്‍ സമൂഹപ്രാര്‍ഥനയും ദൈവദശകം പദ്യപാരായണ മത്സരവും നടന്നു. ഉച്ചകഴിഞ്ഞ് ഏഷ്യാനെറ്റ് ടിവി താരം തുഷാര, ശ്രീലക്ഷ്മി ശ്രീനന്ദന എന്നിവരുടെ നൃത്തനൃത്യങ്ങള്‍ അരങ്ങേറിയത് ആഘോഷത്തിന് മാറ്റുകൂട്ടി.

ലണ്ടന്‍ മേഖലാ സമ്മേളനം മാര്‍ച്ചില്‍ ക്രോയിഡോണില്‍ നടക്കുന്ന ശാഖാ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.