• Logo

Allied Publications

Europe
യൂറോയുടെ മൂല്യം ഒമ്പതു വര്‍ഷത്തെ താഴ്ന്ന നിലയില്‍
Share
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ ഏകീകൃത നാണയമായ യൂറോ കറന്‍സിയുടെ മൂല്യം ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും അതുവഴി യൂറോ കറന്‍സിയില്‍ നിന്നും പിന്‍മാറാനുള്ള സാധ്യത ശക്തമായതാണ് ഇതിനു കാരണമെന്ന് വിലയിരുത്തപ്പെടുന്നു. വര്‍ഷാരംഭത്തില്‍ യൂറോയ്ക്കു നേരിട്ട തിരിച്ചടി ജര്‍മനിയെയും മറ്റു യൂറോസോണ്‍ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുകയാണ്. ഏതുവിധേനയും യൂറോയെ പിടിച്ചു നിര്‍ത്തുന്ന ജര്‍മനിയാവട്ടെ ഇത്തവണ ഗ്രീസ് പുറത്തുപോവട്ടെ എന്ന പക്ഷത്താണ്.

അവസാനമായി 2006 മാര്‍ച്ചിലാണ് യൂറോ കൂപ്പുകുത്തിയത്. പിന്നീട് ഒരിക്കല്‍പോലും താഴ്ന്നു പോയിട്ടില്ല. എന്നാല്‍ ഇപ്പോഴാവട്ടെ യൂറോ, ഡോളര്‍ അനുപാതം 1.1956 ആണ്. യൂറോ, റുപ്പി അനുപാതം 76.79 ആണ്.

യൂറോസോണില്‍ നിന്നോ യൂറോപ്യന്‍ യൂണിയനില്‍ നിന്നോ ഗ്രീസ് പിന്‍മാറുന്നത് മേഖലയെ കാര്യമായി ബാധിക്കില്ലെന്ന സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം വിപണി മുഖവിലയ്ക്കെടുത്തിട്ടില്ലെന്നു വേണം കരുതാന്‍. ജനുവരി അവസാന വാരത്തിലാണ് ഗ്രീസില്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത.്

ഡീഫ്ളേഷന്‍ സാധ്യത മുന്നില്‍ക്കണ്ട് നടപടികള്‍ സ്വീകരിക്കാനുള്ള സാധ്യത യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി)മേധാവി മരിയോ ദ്രാഗി മുന്നോട്ടു വച്ചത് ഏഷ്യന്‍ വിപണികളില്‍ വിറ്റഴിക്കലിനു കാരണമായി. ഇതും യൂറോയുടെ വിലയിടിവിനെ കാര്യമായി സ്വാധീനിക്കുകയായിരുന്നു.

ഈ വര്‍ഷം പുതുതായി ചേര്‍ന്ന ലിത്വാനിയ ഉള്‍പ്പടെ 19 രാജ്യങ്ങളാണ് യൂറോ സോണിലുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.