• Logo

Allied Publications

Europe
മാഞ്ചസ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ പ്രൌഢഗംഭീരം
Share
മാഞ്ചസ്റര്‍: മാഞ്ചസ്റ്റര്‍ ക്നാനായ മക്കള്‍ തങ്ങളുടെ കൂട്ടായ്മയെ ഊട്ടിയുറപ്പിക്കുന്നതിനായി ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കായി ഡിസംബര്‍ 27 ന് (ശനി) ഒത്തുകൂടി.

മാഞ്ചസ്ററിലെ ടിംബര്‍ലി മെതഡിസ്റ് ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30 ന് ആഘോഷമായ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമായി. ഫാ. സജി മലയില്‍ പുത്തന്‍പറമ്പില്‍ കാര്‍മികത്വം വഹിച്ച ഭക്തി സാന്ദ്രമായ പരിശുദ്ധ കുര്‍ബാനയില്‍ എല്ലാവരും എളിമയുടെയും സഹനത്തിന്റെയും സന്ദേശ വാഹകരാകുവാന്‍ സജിയച്ചന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്നു നടന്ന പൊതു യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് സിറിയക് ജെയിംസ് അധ്യക്ഷത വഹിച്ചു. ഫാ. സജി നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടികളില്‍ യുകെ കെസിഎ ട്രഷറര്‍ സജി പുതിയ വീട്ടില്‍ ആശംസയര്‍പ്പിച്ചു.

ജോബി ലൂക്കോസ്, സ്വാഗതവും സണ്ണി തോമസ് നന്ദി പ്രകടനവും നടത്തി. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ ആഘോഷത്തെ പ്രകമ്പനം കൊള്ളിച്ചു. ക്നാനായ ആചാരങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് നടത്തിയ ആഘോഷപരിപാടികളില്‍ ക്നാനായക്കാരുടെ തനത് കലകളായ മാര്‍ഗംകളി, പുരാതന പാട്ട് എന്നിവ മുഖ്യ ഇനങ്ങളായിരുന്നു. കഴിഞ്ഞ മാസം യുകെ കെസിഎ കലാമേളയില്‍ മാഞ്ചസ്റര്‍ യൂണിറ്റ് അവതരിപ്പിച്ച എല്ലാ ഇനങ്ങളും വീണ്ടും അവതരിപ്പിക്കുകയുണ്ടായി സോഷ്യല്‍ മീഡിയെക്കുറിച്ച് അവതരിപ്പിക്കപ്പെട്ട സ്കിറ്റിലൂടെ നല്ലൊരു സന്ദേശം എത്തിച്ചു കൊടുക്കാനായി. കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍ അനിഷ ജിജോയുടെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ ഒന്നിനൊന്ന് മെച്ചമായിരുന്നു. ക്രിസ്മസ് രാവില്‍ തങ്ങള്‍ക്ക് ലഭിച്ച അമൂല്യ സമ്മാനം, ഒരു പടുകൂറ്റന്‍ നക്ഷത്രത്തിന്റെ രൂപത്തില്‍ സ്റേജില്‍ പണികഴിപ്പിച്ച് മാഞ്ചസ്റര്‍ ക്നാനായ അസോസിയേഷന്‍ തങ്ങളുടെ സന്തോഷം പങ്കുവച്ചു.

ജ്ഞാനികളായ മൂന്നു രാജാക്കന്മാരേപ്പോലെ എംകെസിഎ അംഗങ്ങളെല്ലാവരും ഈ നക്ഷത്രത്തെ പിന്തുടരാന്‍ എംകെസിഎ സെക്രട്ടറി ജോസ് ജോസഫ് ഓര്‍മിപ്പിച്ചു. ക്രിസ്മസ് ഡിന്നറോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമായി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.