• Logo

Allied Publications

Europe
കെന്റിലെ സഹൃദയയുടെ ക്രിസ്മസ്, പുതുവത്സരാഘോഷം സഹൃദയത്വം വിളിച്ചോതി
Share
ടണ്‍ ബ്രിഡ്ജ് വെല്‍സ്: ഇംഗ്ളണ്ടിന്റെ പൂന്തോട്ടനഗരിയായ കെന്റിലെ റോയല്‍ ടണ്‍ ബ്രിഡ്ജ് വെല്‍സിലെ സാഹോദര്യക്കൂട്ടാമയായ സഹൃദയ ദി വെസ്റ് കെന്റ് കേരളൈറ്റ്സിന്റെ ക്രിസ്മസ്, പുതുവത്സരാഘോഷമാണ് പുതുമനിറഞ്ഞ പരിപാടികളോടെ സഹൃദയത്വം വിളിച്ചോതി വ്യത്യസ്തമായത്.

ജാതിമതഭേദമെന്യേ ഒരാഴ്ച നീണ്ടുനിന്ന കരോള്‍ ആഘോഷങ്ങള്‍ക്കുശേഷം ക്രിസ്മസ് പതിവുപോലെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ പെംബുറി വില്ലേജ് ഹാളില്‍ അരങ്ങേറിയപ്പോള്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം കലാപരിപാടികളിലെ പങ്കാളിത്തം കൊണ്ട് തന്നെയാണ് അതിഥികള്‍ക്ക് വിരുന്നൊരുക്കിയത്.

പ്രശസ്ത കലാകാരന്‍ മനോജ് ശിവയാണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. യുകെ മലയാളികളുടെ തബലയിലെ സ്വന്തം 'ഉസ്താദ് സക്കീര്‍ ഹുസൈന്‍' മനോജെത്തിയത് തന്റെ പ്രിയതമയും എഴുത്തുകാരിയും കലാകാരിയും അതിലുമുപരി മാത്തമാറ്റിക്സ് ലക്ചററുമായ മീരാ മനോജ് ശിവയുമായിട്ടാണ്.

ചെറുപ്പകാലത്ത് അച്ഛന്‍ പറഞ്ഞുതന്ന ടോള്‍സ്റ്റോയ് കഥകള്‍ ബൈബിളിലെ നന്മയുടെ ചിന്തകളെ ക്കുറിച്ച് ചിന്തിപ്പിക്കാന്‍ ഇടയാക്കിയതും കലയിലൂടെ ബൈബിളിന്റെ അന്തസത്തയില്‍ തരിമ്പും മാറ്റം വരാതെ വ്യതിരിക്തമായ കഥാശകലങ്ങളിലൂടെ ടോള്‍സ്റ്റോയ് തന്നില്‍ സൃഷ്ടിച്ച കലാപരമായ നന്മയുടെ സന്നിവേശം ഉദ്ഘാടന പ്രസംഗത്തില്‍ മനോജ് എടുത്തു പറഞ്ഞു.

അധ്യക്ഷപ്രസംഗത്തില്‍ ബിജു ചെറിയാന്‍, ഏഴാം വയസിലെത്തിയ സഹൃദയ ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ പങ്കാളിത്തവും അംഗബലവും കൊണ്ട് കരുത്താര്‍ജിക്കുന്നതോടൊപ്പം സാഹോദര്യത്തിന്റെയും പേര് സൂചിപ്പിക്കുന്നതുപോലെ സഹൃദയത്വത്തിന്റെയും കൂട്ടായ്മയായി വളരുന്നതിലെ സന്തോഷം മറച്ചുവച്ചില്ല.

മീരാ മനോജ് ശിവ ആശംസ അര്‍പ്പിച്ച് പ്രസംഗിച്ചു. പോയവര്‍ഷം ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം വാങ്ങുന്ന കുട്ടിക്ക് നല്‍കുന്ന ഇത്തവണത്തെ കാഷ് അവാര്‍ഡ് അഞ്ച് എ സ്റാര്‍ വാങ്ങിയ ജൂലിയ ജോയി എന്ന മിടുക്കിക്ക് നല്‍കി. വൈസ് പ്രസിഡന്റ് ജെസി ഇമ്മാനുവല്‍ ആശംസ നേര്‍ന്നു. സേവ്യര്‍ ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

'പള്‍സ് ലൈഫ് സ്റാഫ്ഫിംഗ് സൊല്യൂഷനും ബ്രിട്ടീഷ് പത്രവും' സ്പോണ്‍സര്‍ ചെയ്ത ഏറ്റവും നല്ല ക്രിസ്മസ് പുല്‍ക്കൂടിനും അലങ്കാരങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ ഒന്നും രണ്ടും മൂന്നും കാഷ് അവാര്‍ഡുകള്‍ യഥാക്രമം മജോ തോമസ് ആന്റണിയും ബിനോജ് തോമസും ഷെബി കുടുംബവും ഒന്നാം സ്ഥാനം നേടി.

തുടര്‍ന്ന് മനോജ് ശിവയുടെ തബലയിലെ മേളപ്പെരുക്കം, ട്യൂണ്‍സ് ഓഫ് ലെസ്റര്‍ അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി. ഗാനമേളയിലെ ഗായകരെ അണിനിരത്തി സദസിന്റെ ആവശ്യപ്രകാരമുള്ള ഗാനങ്ങളുടെ തബലവായനയോടെ വീണ്ടും മനോജ് ശിവ ആഘോഷപരിപാടികളിലെ താരങ്ങളുടെ താരമായി.

കുട്ടികളുടെ വര്‍ണശബളമായ സ്വാഗതനൃത്തത്തോടുകൂടി ആരംഭിച്ച പരിപാടികള്‍ നാട്ടില്‍നിന്നെത്തിയ മുതിര്‍ന്ന മാതാപിതാക്കളെക്കൊണ്ട് കേക്കുമുറിപ്പിച്ചുകൊണ്ട് മാതാപിതാക്കളെ ബഹുമാനിക്കണം എന്ന സന്ദേശം പറയാതെ പകരാന്‍ ശ്രമിച്ചതും പ്രത്യേകതയായി. തുടര്‍ന്നു നടന്ന ഓരോ കലാപരിപാടികളും ഒന്നിനൊന്നു മെച്ചമായിരുന്നു. സിനിമാറ്റിക് ഡാന്‍സുകളും തമാശകളും രംഗം പിടിച്ചടക്കിയപ്പോള്‍ ഭരതനാട്യചുവടുകളുമായി രണ്ടു മിടുക്കികള്‍ ഒരൊറ്റ നൃത്തം കൊണ്ട് സദസിന്റെ മനം കവര്‍ന്നു. തുടര്‍ന്നു സംഘടനയിലെ ഒരു പറ്റം ഭാര്യാഭാര്‍ത്തക്കന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച വളരെ വ്യത്യസ്തമായ ദമ്പതീനൃത്തം മനോഹരമായിയെന്നു മാത്രമല്ല, ചിരിയുടെ മാലപടക്കം തന്നെ സൃഷ്ടിച്ചു.

പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ലാലു തോമസിന്റെ നേതൃത്വത്തിലെ ഒരുക്കങ്ങള്‍ തന്നെയാണ് എല്ലാത്തിനും ചുക്കാന്‍ പിടിച്ചത് എന്ന് പറയാതെ വയ്യ. സംഘം ചേര്‍ന്ന് ടണ്‍ബ്രിഡ്ജ് വെല്‍സും ടണ്‍ ബ്രിഡ്ജും കൂടാതെ സമീപപ്രദേശമായ ക്രോബറോയിലെയും മലയാളികളെയും ക്രിസ്മസിന്റെ മംഗളങ്ങള്‍ അര്‍പ്പിക്കാന്‍ കരോള്‍ സംഘം കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെ ഇത്തവണയും പരിശ്രമിച്ചു എന്നതും കൃത്യസമയത്ത് തന്നെ പരിപാടികള്‍ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യാനായതും മാത്രമല്ല, എല്ലാവരും ഒന്നുചേര്‍ന്ന് വളരെ അച്ചടക്കവും ഒത്തൊരുമയും പ്രകടിപ്പിച്ചതും പ്രത്യേകം അഭിനന്ദനാര്‍ഹമാണ്.

അതിഥികളടക്കം സഹൃദയയുടെ സഹൃദയത്വവും ക്രിയാത്മകതയും സ്നേഹവും പരാമര്‍ശിച്ചപ്പോള്‍ പ്രസിഡന്റ് ബിജു ചെറിയാന്റെയും സെക്രട്ടറി സേവ്യര്‍ നേതൃത്വത്തില്‍ എല്ലാ ഭാരവാഹികളും മാത്രമല്ല, എല്ലാ അംഗങ്ങള്‍ക്കും അഭിമാനിക്കാന്‍ വകയായി. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ലാലു തോമസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജേക്കബ് ജോസഫ്

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​