• Logo

Allied Publications

Europe
കൈയെഴുത്തുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ ഉടനടി പുതുക്കണം
Share
ബെര്‍ലിന്‍: 2001 ന് മുമ്പ് വിതരണം ചെയ്ത കൈയെഴുത്തുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ ഉടനടി പുതുക്കണമെന്ന് ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ അഭ്യര്‍ഥിച്ചു.

അന്തരാഷ്ട്ര സിവില്‍ ഏവിയേഷന്റെ പുതുക്കിയ നിയമം അനുസരിച്ച് 2015 നവംബര്‍ 25 മുതല്‍ കംപ്യൂട്ടറുകള്‍ക്ക് റീഡ് ചെയ്യാന്‍ പറ്റാത്ത പാസ്പോര്‍ട്ടുകള്‍ യാത്രകള്‍ക്കും, മറ്റ് രാജ്യങ്ങളിലെ വീസകള്‍ക്കും അനുവദിക്കുകയില്ല.

ഇന്ത്യ 2011 വരെ കൈയെഴുത്തുള്ള പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തിരുന്നു. പ്രത്യേകിച്ച് 1990 കളില്‍ 20 വര്‍ഷം കാലാവധിയുള്ള പാസ്പോര്‍ട്ടുകളാണ് വിതരണം ചെയ്തിരുന്നത്. ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ഏതാണ്ട് 2.86 ലക്ഷം കൈയെഴുത്തുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സാധുവായി നിലവില്‍ ഉണ്ട്.

ജര്‍മനിയില്‍ കൈയെഴുത്തുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ ഉള്ളവര്‍ അടുത്ത വര്‍ഷത്തെ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്റെ പുതിയ നിയമ പ്രാബല്യം വരുന്നതുവരെ കാത്തിരിക്കാതെ തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ നേരത്തെ പുതുക്കാന്‍ ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ അഭ്യര്‍ഥിച്ചു.

ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷയിലൂടെ ഡല്‍ഹി വിദേശകാര്യ വകുപ്പിന്റെ മുന്‍കൂര്‍ അംഗീകാരത്തോടെ മാത്രമേ വിതരണം ചെയ്യാനും പുതുക്കാനും സാധിക്കുകയുള്ളു. ഈ നടപടിക്രമത്തിന് ജോലിഭാരം കൊണ്ട് ചിലപ്പോള്‍ കാലതാമസം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും പാസ്പോര്‍ട്ട് പുതുക്കാനും താഴെ കൊടുത്തിരിക്കുന്ന വെമ്പ്സൈറ്റ് സന്ദര്‍ശിക്കുക. ംംം.ുമുീൃശിേറശമ.ഴ്ീ.ശി

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ