• Logo

Allied Publications

Europe
അഡ്രിയാറ്റിക് സമുദ്രത്തില്‍ കപ്പലിന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു
Share
റോം: അല്‍ബേനിയന്‍ തീരത്ത് യാത്രാകപ്പലിന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. കപ്പലില്‍ അഞ്ഞൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ അഞ്ചുപേര്‍ ഓസ്ട്രിയന്‍ പൌരന്മാരാണ്. അപകടകാരണം വ്യക്തമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഞായറാഴ്ച അഡ്രിയാറ്റിക് സമുദ്രത്തില്‍ ഇറ്റാലിയന്‍ കടത്തുകപ്പല്‍ നോര്‍മന്‍ അറ്റ്ലാന്റിക്കിന് തീപിടിക്കുകയും അഞ്ചുപേര്‍ മരിക്കുകയും ചെയ്തു. ദുരന്തത്തില്‍പെട്ടകപ്പലിലെ യാത്രക്കാരെ ഗ്രീസിന്റെയും ഇറ്റലിയുടെയും ഹെലികോപ്റ്ററുകള്‍ രക്ഷപെടുത്തി. എന്നാല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നതിനുമുമ്പ് എത്രപേര്‍ കടലില്‍ ചാടിയെന്നു വ്യക്തമല്ല.

തങ്ങളുടെ കാലിലെ ഷൂവിന്റെ സോളുകള്‍ ഉരുകിയതിനുശേഷമാണ് രക്ഷാപ്രവര്‍ത്തകരെത്തിയതെന്നും അതിനുമുമ്പ് ആളുകള്‍ ചൂട് സഹിക്കാതെ കടലിലേക്ക് ചാടുന്നത് കണ്െടന്നും ലൈഫ് ബോട്ടുകള്‍ ആവശ്യത്തിന് ഇല്ലായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. യാത്രക്കാരില്‍ അഞ്ചുപേര്‍ ഓസ്ട്രിയകാരാണ്. ഇതില്‍ രണ്ടുപേര്‍ രക്ഷപെട്ടതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പടിഞ്ഞാറന്‍ ഗ്രീസിലെ പത്രാസില്‍നിന്ന് ഇറ്റലിയിലെ അങ്കോണയിലേക്കു തിരിച്ച കടത്തു കപ്പലിനാണ് നടുക്കടലില്‍ തീപിടിച്ചത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.