• Logo

Allied Publications

Europe
യൂറോപ്പില്‍ ശൈത്യം കടുക്കുന്നു; എങ്ങും ജാഗ്രതാ നിര്‍ദേശം
Share
ബര്‍ലിന്‍: യൂറോപ്പില്‍ കനത്തമഞ്ഞുവീഴ്ചയും ശീത ശീതക്കാറ്റും തുടരുന്നു. ജര്‍മനി, ഇംഗ്ളണ്ട്, ബെല്‍ജിയം, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് അതിശൈത്യത്തെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായത്.

ശൈത്യത്തിന് കടുപ്പമേറി വരുന്ന സാഹചര്യത്തില്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും ചിലയിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.

ഈ ശൈത്യകാലത്തെ ഏറ്റവും തണുപ്പേറിയ രാത്രിയാണ് വരാന്‍ പോകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. സ്കോട്ട്ലന്‍ഡിലെ ഗ്രാമപ്രദേശങ്ങളില്‍ താപനില പൂജ്യത്തിനു താഴെ പത്തു ഡിഗ്രി വരെയെത്താമെന്നും കണക്കാക്കുന്നു.

പൊതുനിരത്തുകളെല്ലാം മഞ്ഞു മൂടിക്കിടക്കുന്നതിനാല്‍ ഗതാഗതം അപ്പാടെ താറുമാറായി. വാഹനങ്ങള്‍ മണിക്കൂറുകളോളം നിരത്തുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ട്രെയിന്‍, വ്യോമ ഗതാഗതത്തേയും മഞ്ഞുവീഴ്ച ബാധിച്ചതായി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളറിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. ഫ്രാങ്ക്ഫര്‍ട്ട്, ഹീത്രു ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളില്‍ നിന്നുള്ള പല സര്‍വീസുകളും റദ്ദാക്കി.

ആശയവിനിമയ സംവിധാനങ്ങളും തശരാറിലായിട്ടുണ്ട്. സമകാലീന ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. റോഡുകളില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ ശക്തമാക്കിയെങ്കിലും ശീതക്കാറ്റ് പലപ്പോഴും തടസങ്ങള്‍ സൃഷ്ടിയ്ക്കുന്നു. വരും ദിനങ്ങളില്‍ മഞ്ഞുവീഴ്ചയുടെ അളവ് കൂടുമെന്നും ശൈത്യം പിടിമുറുക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം. സാധാരണ ക്രിസ്മസ് ദിനത്തില്‍ പെയ്യുന്ന മഞ്ഞ് ഇത്തവണ ക്രിസ്മസ് കഴിഞ്ഞാണ് ഉണ്ടായത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.