• Logo

Allied Publications

Europe
ഡബ്ളുഎംസിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബര്‍ 28ന്
Share
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം ഡിസംബര്‍ 28ന് (ഞായര്‍) ആര്‍റ്റെയ്ന്‍ ബ്യൂമോണ്‍ട്ട് ഫാമിലി റിക്രിയേഷന്‍ സെന്ററില്‍ നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ടാലന്റ് ഷോയിലെ മുഖ്യാകര്‍ഷണമായ ആക്ഷേപ ഹാസ്യ ലഘു നാടകത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അയര്‍ലന്‍ഡിലെ മലയാളികള്‍ എഴുതി അഭിനയിക്കുന്ന, അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലഘു നാടകം, സമൂഹത്തിലെ പുഴുകുത്തുകളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.

വിവിധ ഇനം ഏക,സംഘ നൃത്തങ്ങള്‍, സ്കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികളും ടാലന്റ്് ഷോയില്‍ ഉള്‍പ്പെടുന്നു. ആഘോഷങ്ങള്‍ക്കുശേഷം വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും. ഡബ്ള്യുഎംസിയുടെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2014' വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

അയര്‍ലന്‍ഡിലെ എല്ലാ മലയാളികളെയും ഡബ്ള്യുഎംസി യുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ക്രിസ്മസ് ഡിന്നറിനുള്ള കൂപ്പണുകള്‍ ഡബ്ള്യുഎംസിയുടെ ഭാരവാഹികളില്‍ നിന്നും എത്രയും വേഗം കരസ്ഥമാക്കുക.

ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡബ്ള്യുഎംസിയുടെ സെക്രട്ടറി സാബു കല്ലുങ്ങലാണ് 087 295 5272 6261590.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.
ജ​ർ​മ​നി ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു