• Logo

Allied Publications

Europe
സര്‍ഗവേദിയുടെ 'ഓര്‍മയില്‍ ഒരു ശിശിരം' സ്റേജ് ഷോ 2015 ഫെബ്രുവരി 15ന്
Share
ലെസ്റര്‍ (ലണ്ടന്‍): യുകെയില്‍ അങ്ങോളമിങ്ങോളം ഉള്ള ചെറുതും വലുതുമായ ഒരുപിടി കലാസമിതികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയാണ് സര്‍ഗവേദി യുകെ.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുകെയില്‍ കലാ രംഗത്ത് അറിയപ്പെടുന്ന 'ലിറ്റില്‍ ഏയ്ഞ്ചല്‍സ്' (പിപ്പ്സ് കുട്ടികള്‍), ജിം തോമസ് കണ്ടാരപ്പള്ളിയുടെ നേതൃത്വത്തില്‍ നാടക രംഗത്ത് സജീവപ്രവര്‍ത്തനം നടത്തുന്ന 'നോട്ടിംഗ്ഹാം സംഘചേതന', യുകെയില്‍ മലയാളി കുടിയേറ്റം ഇത്രയേറെ വ്യാപകമല്ലാതിരുന്ന സമയത്ത് മലയാള നാടക പ്രസ്ഥാനങ്ങളുടെ അമരത്ത് നിന്ന് മലയാളി സംസ്കൃതിയുടെ പാഠഭേദങ്ങള്‍ രംഗത്ത് അവതരിപ്പിച്ച് ശ്രദ്ധേയനായ ശശി എസ്. കുളമട, കരാക്കെ/ ട്രാക്ക് ഒഴിവാക്കി സാബുവിന്റെ നേതൃത്വത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ സാന്നിധ്യത്തില്‍ ഫാ.ആബേല്‍ നൈറ്റ് സംഘടിപ്പിച്ച 'ലെസ്റര്‍ ലൈവ്', കീ ബോര്‍ഡിസ്റ് സിജോ ചാക്കോ, ശ്രുതി ഗാനമേള (സിനോ ലൈറ്റ് ആന്‍ഡ് സൌണ്ട്) കൂടാതെ യുകെയില്‍ വര്‍ഷങ്ങളായി അറിയപ്പെടുന്ന ബഹുമുഖ പ്രതിഭ കനെഷ്യസ് അത്തിപ്പൊഴിയില്‍, മജീഷ്യന്‍ മുരളീ മുകുന്ദന്‍, യുകെ മാധ്യമ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ജേക്കബ് കോയിപ്പള്ളി, ഹരീഷ് നായര്‍, സിനിമാ രംഗത്ത് ഏറെ വെല്ലുവിളികള്‍ നേരിട്ടിട്ടും പ്രമേയങ്ങളില്‍ നിന്ന് കാലിടറാതെ ധൈര്യ സമേതം വെള്ളിത്തിരയില്‍ എത്തിച്ച ബിനോ അഗസ്റിന്‍, സിന്ധു, എല്‍ദോ, സിനിമാട്ടോഗ്രാഫിയില്‍ വിദഗ്ധന്‍ സന്തോഷ് മാത്യു, ആന്റണി മിലന്‍ സേവ്യര്‍, ജിസ്മോന്‍ പോള്‍, സജീഷ് ടോം, അനുഗൃഹീത ഗായകരായ ദീപ സന്തോഷ്, അലീന സജീഷ്, ബിനോയ് മാത്യു, ഹരീഷ് പാലാ, പ്രമോദ് പിള്ള, അജിത് ആനി പാലിയത്ത്, ജൈസന്‍ ലോറന്‍സ്, ദേവലാല്‍ സഹദേവന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതാണ് കൂട്ടായ്മ.

സര്‍ഗവേദിയുടെ പ്രഥമ പരിപാടി 'ഓര്‍മയില്‍ ഒരു ശിശിരം' മൂന്നു മണിക്കൂര്‍ നീളുന്ന സ്റേജ് ഷോ 2015 ഫെബ്രുവരി പതിനഞ്ചിന് ലെസ്ററില്‍ അരങ്ങേറും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ഉണ്ണിമേനോന്‍ പാടിയ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടി, 'ദാഹിക്കുന്ന ചെങ്കോല്‍' എന്ന നാടകം, ശാസ്ത്രീയ നൃത്തം, മാജിക് ഷോ, കവിതാ പാരായണം, ഹാസ്യ കഥാപ്രസംഗം, ആനുകാലിക രാഷ്ട്രീയ സാമൂഹ്യ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന സ്കിറ്റ് എന്നിവ അരങ്ങേറും.

സ്ഥലം: സെന്റ് ആന്‍ഡ്രൂസ് പാരീഷ് ചര്‍ച്ച് ഹാള്‍, ഓള്‍ഡ് ചര്‍ച്ച് സ്ട്രീറ്റ്, ഘഋ2 8ചഉ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07809211405, 07737061687, 07888723339.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.