• Logo

Allied Publications

Europe
ഇറാഖിലെ ദുരിതബാധിതര്‍ക്ക് ക്രിസ്മസ് ദിനത്തില്‍ മാര്‍പാപ്പയുടെ സാന്ത്വനം
Share
വത്തിക്കാന്‍സിറ്റി: ഇസ്ലാമിക് സ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തില്‍ ദുരിതബാധിതരായി കഴിയുന്ന ഇറാഖികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്മസ് ദിനത്തില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി. അങ്കാവയിലെ ക്യാമ്പില്‍ കഴിയുന്ന അഭയാര്‍ഥികളുമായി സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് മാര്‍പാപ്പ സംസാരിച്ചത്. മാര്‍പാപ്പയുടെ ടെലിഫോണ്‍ സംഭാഷണത്തിന്റെ ലൈവ് ഇറ്റാലിയന്‍ ടെലിവിഷന്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

'പ്രിയ സഹോദരന്‍മാരെ, ഞാന്‍ നിങ്ങളുമായി വളരെ അടുത്തുണ്ട്. എന്റെ ഹൃദയത്തില്‍ നിങ്ങളുണ്ട്. ജീവന്‍ വെടിഞ്ഞ നിഷ്കളങ്കരായ കുട്ടികള്‍, ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍, മുതിര്‍ന്നവര്‍, പ്രായമേറിയവര്‍. അവരെ ഞാന്‍ ഓര്‍ത്തു കൊണ്ടേയിരിക്കുന്നു. അക്രമത്തിലെ ഭയപ്പാടുമൂലം നടത്തുന്ന പലായനം എന്നെ വേദനിപ്പിക്കുന്നു. പലായനത്തിന് നിര്‍ബന്ധിതരായ യേശുവിനെ പോലെയാണ് നിങ്ങള്‍. ഏവര്‍ക്കും സ്നേഹാശ്ളേഷവും ക്രിസ്മസ് ദിനാശംസകളും നേരുന്നു' മാര്‍പാപ്പ പറഞ്ഞു.

പാതിരാ കുര്‍ബാനക്ക് മുമ്പായിട്ടാണ് അഭയാര്‍ഥികളുമായി ടെലിഫോണില്‍ സംസാരിച്ച് അവരുടെ വേദനയില്‍ പങ്കുചേര്‍ന്നത്.

മറ്റുള്ളവരോട് സമാനുഭാവം വച്ചു പുലര്‍ത്തുന്നതില്‍ അതിര്‍വരമ്പുകള്‍ ഇടരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. കുടുംബങ്ങളോടും സുഹൃത്തുക്കളോടും കൂടുതല്‍ സൌമ്യതയിലൂടെ സൌഹൃദം നല്‍കണമെന്നും ക്രിസ്മസിനോടനുബന്ധിച്ച് ഡിസംബര്‍ 24 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പാതിരാ കുര്‍ബാനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ മാര്‍പാപ്പാ പറഞ്ഞു. തുടര്‍ന്ന് ലോകത്തിന് പാരമ്പര്യ ക്രമത്തിലുള്ള ഉര്‍ബി എറ്റ് ഓര്‍ബി ആശീര്‍വാദവും നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.