• Logo

Allied Publications

Europe
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകം അണിഞ്ഞൊരുങ്ങി; പാടാം: സൈലന്റ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..
Share
കൊളോണ്‍: സൈലന്റ് നൈറ്റ് .. .. .. ഹോളി നൈറ്റ് .. .. . പാടാന്‍ ലോകം അണിഞ്ഞൊരുങ്ങി. ശാന്ത രാത്രി തിരുരാത്രി ... .. ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ഈ ഗാനം അലയടിക്കുന്നു. ഒരേ രാഗത്തില്‍ ഒരേ താളത്തില്‍ ഒരേ പല്ലവിയില്‍.. .. ഇത്രയും സവിശേഷതകള്‍ നിറഞ്ഞ ഒരു ഗാനം ഇതുവരെ ഉണ്ടായിട്ടില്ല. അത്രമേല്‍ അര്‍ഥഗാംഭീര്യവും സംഗീതദര്‍ശനവും ഈ ഗാനത്തില്‍ നിഴലിക്കുന്നു.

ലോകത്തിന്റെ സകല പാപങ്ങളും ചുമലില്‍ വഹിക്കാന്‍ നിയോഗിക്കപ്പെട്ട് പരമപിതാവിന്റെ ഇഷ്ടങ്ങള്‍ക്ക് പാത്രമായി ദൈവീകഭാവങ്ങള്‍ ഉള്‍ക്കൊണ്ട് ഭൂമിയില്‍ ജനിക്കാന്‍ ഇടംതേടിയലഞ്ഞ് ഒടുവില്‍ പശുത്തൊഴുത്തിലെ പുല്‍ത്തൊട്ടിലില്‍ മറിയത്തിന്റെ മകനായി പിറന്ന സ്നേഹരാജന്‍ ഉണ്ണിയേശുവിന്റെ ജന്മരാത്രിയെക്കുറിച്ച് വിവരിക്കുന്ന ഈ ഗാനം.. .. സൈലന്റ നൈറ്റ് .. .. .. ഹോളി നൈറ്റ് ..

ആല്‍പ്സ് പര്‍വതങ്ങളുടെ താഴ്വാരങ്ങളോടുപമിക്കാവുന്ന ഓസ്ട്രിയയിലെ ഓബന്‍ഡോര്‍ഫ് (ഉപരിഗ്രാമം) സെന്റ് നിക്കോളാസ് പള്ളിയിലെ ഫാ.ജോസഫ് മോര്‍ മനസിലെഴുതി സൂക്ഷിച്ച ഗാനം (1816) മൂളിപ്പാട്ടായി ചുണ്ടിലെത്തിയപ്പോള്‍ ഇത്രയും മധുരം നിറഞ്ഞതായിരുന്നില്ല. പക്ഷെ മോര്‍ അച്ചന്റെ ഉറ്റ സ്നേഹിതനും ആറന്‍സ്ഡോര്‍ഫ് സ്കൂളിലെ സംഗീതാധ്യാപകനും പള്ളിയിലെ ഓര്‍ഗനിസ്റുമായിരുന്ന ഫ്രാന്‍സ് സേവ്യര്‍ ഗ്രൂബര്‍ 1818 ല്‍ തന്റെ സ്വതസിദ്ധമായ സംഗീതശാസ്ത്രത്തിലൂടെ കടഞ്ഞെടുത്ത് ദേവാലയ ഗായകസംഘം കരോള്‍ ഗാനമായി ആലപിച്ചപ്പോള്‍ അതീവശ്രേഷ്ടതയുള്ള സ്വര്‍ഗീയ സംഗീതത്തിന്റെ ദിവ്യത തുളുമ്പുന്നതായി ലോകം രുചിച്ചറിഞ്ഞു. ജര്‍മന്‍ ഭാഷയിലാണ് ഈ ഗാനം ആദ്യമായി രചിക്കപ്പെട്ടത്. (സ്റില്ലെ നാഹ്റ്റ്.. .. .. ഹൈലിഗെ നാഹ്റ്റ്.. .. .. എന്ന് ജര്‍മന്‍ മൊഴി)

അധുനിക ലോകം ഇപ്പോള്‍ ഈ ഗാനം മലയാളവും ഹിന്ദിയും ഉള്‍പ്പടെ ഏതാണ്ട് മുന്നൂറു ഭാഷകളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഗാനത്തിന്റെ ഈരടികള്‍ ഭാഷയിലൂടെ വ്യത്യസ്തമായിട്ടും ട്യൂണില്‍ ഐകരൂപ്യം നിലനിര്‍ത്തുന്നു എന്നത് ശ്രദ്ധേയമാണ്.

തണുപ്പും നിലാവും കൈകോര്‍ത്തുനിന്ന് മഞ്ഞു പെയ്യുന്ന ഡിസംബര്‍ ഇരുപത്തിനാലാം തീയതിയിലെ രാത്രിയാമങ്ങളില്‍ ഉരുവിടുന്ന അതിമനോഹര ഗാനത്തിന്റെ പുനര്‍ജനിയുടെ പ്രതിധ്വന്ിക്കായി ലോകം ഒരിക്കല്‍ക്കൂടി കാതുകൂര്‍പ്പിക്കുന്നു... .. സൈലന്റ ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..ഏറ്റുപാടാന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ