• Logo

Allied Publications

Europe
ജര്‍മനിയില്‍ ഭീകരവാദ ഭീഷണി ചരിത്രത്തിലെ ഉയര്‍ന്ന നിലയില്‍
Share
ബര്‍ലിന്‍: ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്തവിധം ഉയരത്തിലാണ് ജര്‍മനിയിലെ തീവ്രവാദ ഭീഷണിയെന്ന് സര്‍ക്കാരിന്റെ രഹസ്യ റിപ്പോര്‍ട്ട്. രാജ്യത്ത് ഏതു സമയത്ത് ഏതു തരത്തിലുമുള്ള തീവ്രവാദ ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും ബൈല്‍ഡ് ദിനപത്രം ചോര്‍ത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

1970 കള്‍ക്കൊടുവില്‍ രാജ്യത്ത് ശക്തമായിരുന്ന ആര്‍എഎഫ് സംഘത്തിന്റെ കാലത്താണ് ഇതിനു സമാനമായൊരു ഭീഷണി രാജ്യത്തു നിലനിന്നിരുന്നത്. ഇപ്പോള്‍ ഇസ്ലാമിസ്റ് തീവ്രവാദികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ജര്‍മനി മാറിയിരിക്കുന്നു.

ഇസ്ലാമിസ്റ് തീവ്രവാദത്തിനെതിരേ ലോകവ്യാപകമായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നതാണ് ജര്‍മനിക്കെതിരേ ഇവരുടെ രോഷം വര്‍ധിക്കാന്‍ ഇടയാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മധ്യപൂര്‍വേഷ്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയ പരിചയസമ്പത്ത് ആര്‍ജിച്ച ഏകദേശം 150 പേര്‍ ഇതിനകം ജര്‍മനിയില്‍ തിരിച്ചെത്തി സജീവ പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളതായും വ്യക്തമാകുന്നു.

ഇതിനിടെ ഇറാക്കിലും സിറിയയിലും ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ക്കെതിരേ തുടരുന്ന പോരാട്ടത്തിന് നല്‍കിവരുന്ന സഹായം ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ ജര്‍മന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയതും ജര്‍മന്‍ സായുധ സേനയെ യുദ്ധമുഖത്തേക്ക് അയച്ചതും ജര്‍മനിയുടെ ആഭ്യന്തര ഭീഷണി വര്‍ധിപ്പിച്ചു.

ഇറാക്കില്‍ കുര്‍ദിഷ് സൈനികര്‍ക്ക് ജര്‍മനി പരിശീലനം നല്‍കുന്നുണ്ട്. ഇതിനായി നൂറ് സൈനികരെക്കൂടി അയയ്ക്കുകയും ചെയ്തു.

എന്നാല്‍, ഇത്തരം റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ പ്രതിരോധ മന്ത്രി ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍, വിദേശമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റീന്‍മെയര്‍, ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍, ജസ്റീസ് മിനിസ്റര്‍ ഹെയ്കോ മാസ് എന്നിവര്‍ തയാറായിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.