• Logo

Allied Publications

Europe
ലിവര്‍പൂള്‍ മലയാളം കുര്‍ബാന ഡിസംബര്‍ 24ന്
Share
ലിവര്‍പൂള്‍: കേരള കത്തോലിക്കാ കമ്യൂണിറ്റി ഫസാര്‍ക്കലിയുടെ നേതൃത്വത്തില്‍ ലിവര്‍പൂളില്‍ ഡിസംബര്‍ 24 മുതല്‍ ക്രിസ്മസ് ആഘോഷത്തിന് തുടക്കമാകും. സെന്റ് ഫിലോമിനാസ് ചര്‍ച്ചില്‍ ബുധന്‍ രാത്രി എട്ടിന് പിറവിത്തിരുനാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും.

ആഘോഷമായ പാട്ടുകുര്‍ബാന, ക്രിസ്മസ് സന്ദേശം, കരോള്‍ ഗാനാലാപനം, കേക്ക് മുറിക്കല്‍ എന്നിവ നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ബിജോയി പായപ്പന്‍ കാര്‍മികത്വം വഹിക്കും. തിരുപ്പിറവിയെ അനുസ്മരിക്കുന്ന ആരാധനയിലും മറ്റ് ആഘോഷങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും കേരള കത്തോലിക്കാ കമ്യൂണിറ്റി ഫസാര്‍ക്കലിക്കുവേണ്ടി സെക്രട്ടറി ടോം തോമസ് സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ട. ജവശഹീാശിമ ഞഇ ഇവൌൃരവ, ടുമൃീം ഒമഹഹ ഞീമറ, ഘശ്ലൃുീീഹ ഘ9 6ആഡ.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.