• Logo

Allied Publications

Europe
എയര്‍ ഇന്ത്യാ സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് കോഡ് ഷെയര്‍ വര്‍ധിപ്പിക്കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ, ജര്‍മന്‍ ലുഫ്ത്താന്‍സ ലീഡ് ചെയ്യുന്ന സ്റാര്‍ അലിയാന്‍സ് അന്തര്‍ദേശീയ വിമാന കമ്പനി ഗ്രൂപ്പില്‍ ചേര്‍ന്നതിനുശേഷം കോഡ് ഷെയര്‍ ഫ്ളൈറ്റുകള്‍ വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ ലുഫ്ത്താന്‍സ, എയര്‍ കാനഡ, അവിയാന്‍ക (ബ്രസീല്‍), ഈവാ എയര്‍ (തായ്വാന്‍) എന്നീ എയര്‍ലൈന്‍സുകളുമായി കോഡ് ഷെയര്‍ ഫ്ളൈറ്റ് എഗ്രിമെന്റ് വച്ചു. താമസിയാതെ മറ്റ് സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് എയര്‍ലൈനുകളുമായി കോഡ് ഷെയര്‍ ഫ്ളൈറ്റ് എഗ്രിമെന്റുകള്‍ വയ്ക്കുമെന്ന് എയര്‍ ഇന്ത്യാ സിഎംഡി രോഹിത് നന്ദന്‍ പറഞ്ഞു.

സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പില്‍ ഇപ്പോള്‍ 28 എയര്‍ലൈന്‍സുകള്‍ ഉണ്ട്. ഇതില്‍ ലുഫ്ത്താന്‍സ, യുണൈറ്റഡ് എയര്‍ലൈന്‍സ്, എയര്‍ കാനഡ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, തായ് എയര്‍വെയ്സ് എന്നിവയാണ് പ്രധാനികള്‍. എയര്‍ ഇന്ത്യ ഇപ്പോള്‍ 59 ഡൊമസ്റിക്, 34 ഇന്റര്‍നാഷണല്‍ ഫ്ളൈറ്റുകള്‍ നടത്തുന്നു. സ്റാര്‍ അലിയാന്‍സ് എയര്‍ലൈനുകളുമായി കോഡ് ഷെയര്‍ ഫ്ളൈറ്റ് നടത്തിയാല്‍ വരുമാനം വര്‍ധിപ്പിക്കാനും യാത്രക്കാര്‍ക്ക് കൂടുതല്‍ അന്തരാഷ്ട്ര ഫ്ളൈറ്റ് സൌകര്യം നല്‍കാനും സാധിക്കും.

ഈ കോഡ് ഷെയര്‍ ഫ്ളൈറ്റുകള്‍ പ്രായോഗികമായാല്‍ യൂറോപ്പിലും അമേരിക്കയിലും ഉള്ള പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടും. മറ്റ് സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് എയര്‍ലൈനുകളുടെ എയര്‍ ഇന്ത്യാ കോഡ് ഷെയര്‍ ഫ്ളൈറ്റുകളില്‍ താരതമ്യേന വിലകുറഞ്ഞ നെറ്റ്എത്തിനിക് നിരക്കുകളില്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.