• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ അന്താരാഷ്ട്ര കായിക സംഘടനകള്‍ക്കുമേല്‍ നിരീക്ഷണം ശക്തമാക്കുന്നു
Share
ബര്‍ലിന്‍: സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള കായിക സംഘടനകള്‍ക്കുമേലുള്ള നിരീക്ഷണം ശക്തിപ്പെടുത്താന്‍ സ്വിസ് പാര്‍ലമെന്റ് തീരുമാനിച്ചു. സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണം വ്യാപകമാകുന്ന സാഹചര്യത്തിലാണിത്.

ഫുട്ബോള്‍ സംഘടനയായ ഫിഫ അടക്കം അറുപതോളം അന്താരാഷ്ട്ര കായിക സംഘടനകളുടെ ആസ്ഥാനം സ്വിറ്റ്സര്‍ലന്‍ഡാണ്. ഇതില്‍ ഏതിന്റെയും തലപ്പത്തുള്ളവര്‍ക്കെതിരേ സാമ്പത്തിക തിരിമറി സംബന്ധിച്ച ആരോപണമോ അഴിമതി ആരോപണമോ ഉയര്‍ന്നാല്‍ കേസെടുക്കുന്നത് ഇനി എളുപ്പമായിരിക്കും.

സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ക്കെതിരേ വര്‍ഷങ്ങളായി ശക്തമായ അഴിമതി ആരോപണങ്ങള്‍ നിലവിലുള്ളതാണ്. എന്നാല്‍, സ്വിസ് നിയമം ഒരു പരിധിവരെ ഇതിന്റെ അധികൃതര്‍ക്ക് അന്വേഷണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്നു.

1998 മുതല്‍ ഫിഫായുടെ തലവനായി നികൊള്ളുന്ന ജോസഫ് സെപ് ബ്ളാറ്റര്‍ സ്വിറ്റ്സര്‍ലണ്ടുകാരനാണ്. ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഹ് ജര്‍മന്‍കാരനാണ്. സ്വിറ്റ്സര്‍ലന്‍ഡിന്റെ പുതിയ നടപടിക്കെതിരെ ജര്‍മനി വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.