• Logo

Allied Publications

Europe
ഡബ്ളിന്‍ സിറ്റി കൌണ്‍സിലിന്റെ 'ആര്‍ട്സ് പ്ളാന്‍ 201418' ഉദ്ഘാടന ചടങ്ങില്‍ ഡബ്ള്യുഎംസി ടീമിന്റെ നൃത്തവും
Share
ഡബ്ളിന്‍: സിറ്റി കൌണ്‍സിലിന്റെ 'ആര്‍ട്ട്സ് പ്ളാന്‍ 201418' ഉദ്ഘാടന ചടങ്ങില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് ടീമിന്റെ നൃത്തവും അരങ്ങേറി. ഡബ്ളിനിലെ ആബി തീയേറ്ററില്‍ നടന്ന ചടങ്ങില്‍ ഡബ്ളിന്‍ മേയര്‍ ക്രിസ്റി ബുര്‍ക്ക്, സിറ്റി ആര്‍ട്സ് ഓഫീസര്‍ റേയ് ഈറ്റ്സ് തുടങ്ങിയവര്‍ക്കൊപ്പം അയര്‍ലന്‍ഡിലെ കലാ,സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടികളില്‍ സന്നിഹിതരായിരുന്നു.

ഐറിഷ് കലാകാരനായ റോബര്‍ട്ട് ബാല രൂപകല്‍പ്പന ചെയ്ത പദ്ധതിയുടെ രൂപരേഖ സമൂഹത്തിന്റെ പുരോഗതിക്ക് കലകള്‍ വഹിക്കുന്ന പങ്കിനെ വരച്ചു കാട്ടുന്നതായി. വ്യത്യസ്തമായ സംഗീത പ്രകടനങ്ങള്‍ തെരുവില്‍ അവതരിപ്പിക്കാനായി 'മ്യൂസിക് ടൌണ്‍' ഉള്‍പ്പെടെ എല്ലാത്തരം കലകളും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ ആര്‍ട്സ് പ്ളാനിന്റെ ഭാഗമായി ഉണ്ടാവുമെന്ന് ആര്‍ട്സ് ഓഫീസര്‍ അറിയിച്ചു.

2020 ലെ യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനത്തിന് വേദിയാവാനുള്ള സിറ്റി കൌണ്‍സിലിന്റെ ശ്രമത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചതായും മേയര്‍ വേദിയില്‍ പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.