• Logo

Allied Publications

Europe
അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്ക് പ്രത്യേക ദിവ്യബലി
Share
ബ്രാഡ്ഫോര്‍ഡ്: ബര്‍മിംഗ്ഹാം അഭിഷേകാഗ്നി കണ്‍വന്‍ഷന് നാലു ദിനങ്ങള്‍ മാത്രം അവശേഷിക്കേ കണ്‍വന്‍ഷനായി വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു. രാവിലെ എട്ടുമുതല്‍ പ്രത്യേക വേദിയില്‍ കുട്ടികളുടെ ധ്യാനം ആരംഭിക്കും. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു വേദികളിലായിട്ടാണ് കുട്ടികളുടെ ധ്യാനം.

ബഥേല്‍ സെന്ററിന്റെ പ്രധാന കവാടത്തില്‍ കുട്ടികള്‍ക്കു മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ സെഹിയോന്‍ ടീം അംഗങ്ങള്‍ ഉണ്ടാകും. കുട്ടികള്‍ ബൈബിള്‍, ബുക്ക്, പെന്‍സില്‍, ഭക്ഷണ പാനീയങ്ങള്‍ എന്നിവ കരുതണം. മൂന്ന് വേദികളിലും കുട്ടികള്‍ക്കായി പ്രത്യേക ദിവ്യബലി ഉണ്ടായിരിക്കും. പ്രധാന ഹാളില്‍ രാവിലെ എട്ടു മുതല്‍ മുതിര്‍ന്നവര്‍ക്കുളള ശുശ്രൂഷകള്‍ക്ക് ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിലും ഫാ. സോജി ഓലിക്കലും നേതൃത്വം നല്‍കും.

പാര്‍ക്കിംഗിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി കോച്ചുകള്‍ വരുന്നതിനാല്‍ കോച്ചുകളുടെ പാര്‍ക്കിംഗ് ബഥേല്‍ സെന്ററിലാണ്. കാറുകള്‍ നിര്‍ദിഷ്ട പാര്‍ക്കിംഗ് ഏരിയായില്‍ നിറഞ്ഞതിനുശേഷം വരുന്ന കാറുകള്‍ ആളുകളെ ബഥേല്‍ സെന്ററില്‍ ഇറക്കിയതിനുശേഷം വെസ്റ് ബ്രോംവിച്ച് കൌണ്‍സില്‍ കാര്‍ പാര്‍ക്കിംഗ് (ബി69 3എപി) ഏരിയായില്‍ പാര്‍ക്ക് ചെയ്യാം. അവിടെ നിന്നും രാവിലെ എട്ട് മുതല്‍ പത്തര വരെയും വൈകുന്നേരം നാലു മുതല്‍ ആറുവരെയും പ്രത്യേക കോച്ച് സര്‍വീസ് ഉണ്ടായിരിക്കും. കൂടാതെ ബഥേല്‍ സെന്ററിനു സമീപമുളള പാര്‍ക്ക് ആന്‍ഡ് റൈഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. അവിടെ നിന്നും ബഥേലിലേക്ക് കോച്ച് സര്‍വീസ് ഉണ്ടായിരിക്കില്ല.

പ്രധാന ഹാളില്‍ ഇരിപ്പിടം ലഭിക്കാത്തവര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററിനു സമീപത്തുളള പടുകൂറ്റന്‍ പന്തലില്‍ പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പന്തലില്‍ ബിഗ് സ്ക്രീന്‍ ഉളളതിനോടൊപ്പം ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ ആശീര്‍വാദത്തിന് എത്തുന്നതാണ്.

ഫാ. സേവ്യര്‍ഖാനും ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീം അംഗങ്ങളും ശനിയാഴ്ച രാവിലെ ആറര മുതല്‍ ബഥേല്‍ സെന്ററില്‍ മധ്യസ്ഥ പ്രാര്‍ഥനകള്‍ ആരംഭിക്കും.

ദൂര സ്ഥലങ്ങളില്‍ ഉളളവര്‍ ബന്ധുഭവനങ്ങളിലും ഹോട്ടലുകളിലും താമസിച്ച് തിരക്ക് ഒഴിവാക്കാനുളള സെഹിയോന്‍ ടീം അംഗങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

റിപ്പോര്‍ട്ട്: സക്കറിയ പുത്തന്‍കളം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.