• Logo

Allied Publications

Europe
ബോഹുമിലെ കാര്‍ ഫാക്ടറി ഓപ്പല്‍ പൂട്ടി
Share
ബോഹും: ജര്‍മനിയിലെ ബോഹുമില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ നിര്‍മാണ ഫാക്ടറി ഓപ്പല്‍ അടച്ചുപൂട്ടി. മൂവായിരത്തോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

52 വര്‍ഷം ഓപ്പലിന്റെ പ്രധാന നിര്‍മാണ കേന്ദ്രമായിരുന്ന ബോഹുമിലെ യുഗം ഇതോടെ ചരിത്രത്തിലേയ്ക്ക് കയറിക്കൂടി. ഇവിടെ അവസാനമായി നിര്‍മിച്ച വാഹനമായ സഫീറ കോംപാക്റ്റ് വാന്‍ വില്‍ക്കാതെ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ആവശ്യത്തില്‍ കൂടുതല്‍ നിര്‍മാണശേഷി ആര്‍ജിച്ച സാഹചര്യത്തിലാണ് ജനറല്‍ മോട്ടോഴ്സിന്റെ സബ്സിഡയറിയായ ഓപ്പല്‍ ബോഹുമിലെ നിര്‍മാണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ഏറ്റവും സമൃദ്ധമായ കാലത്ത് 22,000 പേര്‍ വരെ ഇവിടെ ജോലി ചെയ്തിരുന്നു. ഇനി ഓട്ടോ പാര്‍ട്സ് നിര്‍മിക്കാന്‍ ആവശ്യമായ എഴുനൂറോളം പേരെ മാത്രമേ ഇവിടെ നിലനിര്‍ത്തൂ. ജോലിക്ക് ഓപ്ഷന്‍ നല്‍കിയ മൂവായിത്തോളം ജീവനക്കാരുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. 2008 മുതല്‍ കമ്പനി ഇവിടെ പിടിച്ചുനിര്‍ത്തുമെന്നും പ്രവര്‍ത്തനം തുടരുമെന്നും വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഒടുവില്‍ കമ്പനി പൂട്ടേണ്ടി വന്നു.

ബോഹുമില്‍ ഉത്പാദനം കുറച്ചു തുടങ്ങിയതോടെ നഗരത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെ തകര്‍ച്ച നേരിടുകയാണ്. ഇവിടത്തെ തൊഴിലില്ലായ്മാ നിരക്ക് 9.4 ശതമാനമാണിപ്പോള്‍, ദേശീയ ശരാശരിയായ 4.7 ശതമാനത്തിന്റെ ഇരട്ടി. 550 മില്യന്‍ യൂറോയ്ക്കും 700 മില്യന്‍ യൂറോയ്ക്കും ഇടയിലാണ് കമ്പനി അടയ്ക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിരിക്കുന്നത്. അത്യാകര്‍ഷകമായ മോഡലുകള്‍ നിര്‍മിച്ച് നിലവില്‍ ഓപ്പല്‍ കാറുകളുടെ വില്‍പ്പന മുമ്പത്തെക്കാളും പതിന്മടങ്ങട് വര്‍ധിച്ചിട്ടുണ്ട്. റൂസല്‍ഹൈമിലാണ് കമ്പനിയുടെ ഏറ്റവും വലിയ പ്ളാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.