• Logo

Allied Publications

Europe
ഇഗ്നോത്തിയോസ് അപ്രേം രണ്ടാമന്‍ വിയന്നയില്‍
Share
വിയന്ന: പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ മോറാന്‍ മോര്‍ ഇഗ്നോത്തിയോസ് രണ്ടാമന്‍ വിയന്നയിലെ മലങ്കര സഭാ മക്കളെ നേരിട്ട് കാണുവാനും ആശിര്‍വദിക്കുവാനും അവരുടെയടുക്കലേക്ക് എത്തുന്നു. മലങ്കര സുറിയാനി സഭയേയും പ്രത്യേകിച്ച് മലയാളി സമൂഹത്തേയും ഏറെ സ്നേഹിക്കുന്ന പരിശുദ്ധ പിതാവ് വിയന്നയിലെ മലയാളി സമൂഹത്തെ നേരില്‍ കാണുവാനും വിയന്ന ഇടവകയുടെ 25 ാമത് വാര്‍ഷികാഘോഷ വേളയില്‍ ആശീര്‍വാദം നല്‍കുവാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു.

വിയന്നയില്‍ ആദ്യശ്ളൈഹിക സന്ദര്‍ശനത്തിനെത്തുന്ന പിതാവ്. മലങ്കര ഇടവകയില്‍ വരണമെന്നും വിശ്വാസികളെ നേരില്‍ കാണണമെന്നും ആവശ്യപെട്ടപ്പോള്‍ ഇടവക വികാരി ഫാ. ജോഷി വെട്ടുകാട്ടിലിനു ആദ്യം

വിശ്വസിക്കാനായില്ല, പിന്നെ മനസിലാക്കി ഇതൊരു ദൈവനിയോഗമാണ് പള്ളി
യുടെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ ഇടവക വികാരിയായി നിയോഗിക്ക
പ്പെടുക, അതും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ഇങ്ങോട്ട് ആവശ്യപ്പെട്ട്,
അതിഥിയായി എത്തുക അവിശ്വസനീയമെങ്കിലും. ദൈവത്തിന്റെ പ്രത്യേക പരിപാലനയായി താനിതിനെ കാണുന്നുവെന്ന് ഫാ. ജോഷി വെട്ടിക്കാട്ടില്‍ പറഞ്ഞു.

കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് പാത്രിയര്‍ക്കീസ് ബാവാക്ക് ഗംഭീര വരവേല്‍പ്പ് നല്‍കുവാന്‍ ഫാ.ജോഷിയും ഇടവകകമ്മിറ്റി അംഗങ്ങളും പരിപാടികള്‍ തയാറാക്കി വരുന്നു. ഡിസംബര്‍ ആറിന് (ശനി) രാവിലെ 10 ന് സെന്റ് മേരീസ് ഇടവകയിലെത്തുന്ന പാത്രിയര്‍ക്കീസ് ബാവാക്ക് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹോജ്വല സ്വീകരണം നല്‍കും. രോഗികളായവര്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷക്കുശേഷം ഇടവകജനങ്ങളുമായി ആശയവിനിമയം നടത്തും. ഉച്ചയ്ക്ക് 12 വരെ പാത്രിയര്‍ക്കിസ് ബാവ പള്ളിയില്‍ ചെലവഴിക്കും.

മധ്യയൂറോപ്പ് മഹായിടവക സംസ്ഥാന ദേവാലയമായ സെന്റ് മേരീസ് ഇടവകയു
ടെ 25ാമത് വാര്‍ഷിക സമ്മേളനത്തില്‍ പരിശുദ്ധ ബാവായുടെ സന്ദര്‍ശനം ചരിത്ര മുഹൂര്‍ത്തമായിരിക്കുമെന്ന് വികാരി ഫാ. ജോഷി വെട്ടുകാട്ടില്‍ ഓ
ര്‍മിപ്പിച്ചു. ഇറാക്കിലും സിറിയയിലും ക്രൈസ്തവ സമൂഹം നുഭവിക്കുന്ന ദുരിതങ്ങളില്‍ പരിശുദ്ധ ബാവായുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സാന്ത്വന സഹായങ്ങളില്‍ വിയന്ന ഇടവകയും പങ്കു ചേരും. ഈ ചരിത്ര മുഹൂര്‍ത്തത്തിലേയ്ക്ക് വിയന്നയിലുള്ള എല്ലാ മലയാളികളേയും വിയന്ന സെന്റ് മേരീസ് ഇടവകയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. ജോഷി വെട്ടികാട്ടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.