• Logo

Allied Publications

Europe
ജര്‍മനിയിലെ തൂറിംഗന്‍ സംസ്ഥാനത്ത് കമ്യൂണിസ്റ് സഖ്യം അധികാരമേറ്റു
Share
ബര്‍ലിന്‍: പൂര്‍വജര്‍മനിയില്‍ കമ്യൂണിസ്റ് ഭരണം അവസാനിച്ചതിനു 25 വര്‍ഷത്തിനു ശേഷം ആദ്യമായി ഒരു ജര്‍മന്‍ സ്റേറ്റില്‍ ഇടതുപക്ഷത്തെ ദി ലിങ്കെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.

മുന്‍ കിഴക്കന്‍ ജര്‍മന്‍ സംസ്ഥാനമായ തുറിംഗനില്‍ ഇടതുപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി ഭരണത്തിന്റെ (റെഡ്, റെഡ്, ഗ്രീന്‍) സാരഥിയായി ട്രേഡ് യൂണിയന്‍ നേതാവായ ദി ലിങ്കെയിലെ ബോഡോ റാമലോ (58) ഡിസംബര്‍ ഒന്നിന് സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേറ്റു. ബര്‍ലിന്‍ മതിലിന്റെ പതനത്തിനുശേഷം ആദ്യമായിട്ടാണ് ഒരു കമ്യൂണിസ്റ് ഭരണം ജര്‍മനിയില്‍ ഉദയംകൊള്ളുന്നത്.

ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ വിശാല മുന്നണി കൂട്ടുകെട്ടിലെ പങ്കാളിയായ സോഷ്യലിസ്റുകളും (എസ്പിഡിയും) പരിസ്ഥിതി വാദികളായ ഗ്രീന്‍ പാര്‍ട്ടിയുമാണ് ദി ലിങ്കെയെ സര്‍ക്കാര്‍ രൂപീകരണത്തില്‍ സഹായിച്ചത്. വെള്ളിയാഴ്ച നടന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ ആദ്യത്തെ വോട്ടെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം തവണ ഭൂരിപക്ഷം നേടി അധികാരമേല്‍ക്കുകയായിരുന്നു.

ജര്‍മനിയിലെ പല സ്റേറ്റുകളിലെയും സര്‍ക്കാരുകളില്‍ ദി ലിങ്കെ മുമ്പും പങ്കാളിയായിരുന്നു. എന്നാല്‍, ഒരു സര്‍ക്കാരിനെ നയിക്കുന്നത് ഇതാദ്യമാണ്. പൂര്‍വ ജര്‍മനി ഭരിച്ചിരുന്ന കമ്യൂണിസ്റ് പാര്‍ട്ടിയുടെ പിന്‍ഗാമിയാണ് ദി ലിങ്കെ. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതോടെ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ 24 വര്‍ഷം സംസ്ഥാന ഭരണം കൈയാളിയിരുന്ന ചാന്‍സലറിന്റെ ക്രിസ്റ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഇതോടെ സംസ്ഥാനത്തുനിന്നും പിന്തള്ളപ്പെട്ടു. ദി ലിങ്കെ പാര്‍ട്ടിയെ ഭരണത്തിലേറ്റാന്‍ മറ്റു കക്ഷികള്‍ സഹായിക്കരുതെന്ന അഭ്യര്‍ഥനയുമായി തൂറിംഗനിലെ തെരുവീഥികളില്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.

തൂറിംഗനില്‍ സര്‍ക്കാരിനു നേതൃത്വം നല്‍കാന്‍ അവസരം ലഭിച്ച ദി ലിങ്കെ പാര്‍ട്ടി ലക്ഷ്യമിടുന്നത് സെന്‍ട്രിസ്റ് വോട്ടുകളാണ്. എല്ലാം ഉടച്ചുവാര്‍ത്തു കൂടുതല്‍ നന്നായി ചെയ്യാനായിരിക്കും തൂറിംഗനിലെ പുതിയ സര്‍ക്കാര്‍ ശ്രമിക്കുക എന്നാണ് പാര്‍ട്ടി നേതാക്കളുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

പൂര്‍വ ജര്‍മനി ഭരിച്ചിരുന്ന പഴയ കമ്യൂണിസ്റ് പാര്‍ട്ടിയുടെ പിന്തുടര്‍ച്ചക്കാരാണ് ഡി ലിങ്കെ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.