• Logo

Allied Publications

Europe
പാത്രിയര്‍ക്കീസ് ബാവയ്ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ ആവേശോജ്വലമായ സ്വീകരണം
Share
സൂറിച്ച്: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ യുറോപ്പിലേയ്ക്കുള്ള പ്രഥമ ശ്ളൈഹിക സന്ദര്‍ശന വേളയില്‍ സ്വിറ്റ്സര്‍ലന്‍ഡിലുള്ള മലങ്കര യാക്കോബായ സുറിയാനിക്രൈസ്തവര്‍ സൂറിച്ചില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയ്ക്ക് സ്നേഹോഷ്മള സ്വീകരണം നല്‍കി.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ നവംബര്‍ 30ന് ഫ്ലുംസില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികളേവരും പങ്കെടുത്തു. കുര്‍ബാനമദ്ധ്യേ പരിശുദ്ധ ബാവ മലങ്കര സഭാവിശ്വാസികളെ അഭോസംബോധനചെയ്തു സംസാരിച്ചു. മലങ്കര സഭയോടും, ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയൂസ് തോമസ് പ്രഥമന്‍ ബാവയോടുമുള്ള ആദരവും, വാത്സല്യവും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ അറിയിക്കുകയും ചെയ്തു.

ഡിസംബര്‍ ഒന്നിന് ആര്‍ത്തിലുള്ള മോര്‍ ഔഹേന്‍ മയനായില്‍ മലങ്കര സഭ മക്കള്‍ക്കായി പ്രത്യകം അനുവദിച്ച സന്ദര്‍ശന വേളയില്‍ മലങ്കര മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും, സിറിയയിലും ഇറാഖിലും, മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ വിവരിച്ചത് ഏറെ ഹൃദയ സ്പര്‍ശിയായി. തദവസരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലുള്ള മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവയുടെ യുവജന വിഭാഗം സംഭരിച്ച സഹായനിധി പരിശുദ്ധ ബാവയ്ക്ക് കൈമാറി. ഇടവകയെ പ്രതിനിധീകരിച്ചു വികാരി ഫാ. കുറിയാകോസ് കൊള്ളന്നൂര്‍ ബാവയ്ക്ക് കുരിശും മാലയും സമ്മാനിച്ചു. രീശിസ, കൈമുത്ത് എന്നിവ ഇടവകയുടെ സെക്രട്ടറി അവിരാച്ചന്‍ കഞ്ഞിരക്കാട്ടും, ട്രഷറര്‍ ഷാജി മുടക്കരയും ചേര്‍ന്ന് പരിശുദ്ധ ബാവയക്ക് നല്‍കി.

അതുപോലെതന്നെ റോമിലെ ക്നാനായ ഇടവകയുടെ സ്നേഹാദരവുകള്‍ വിക്കാരി ജേക്കബ് തോമസ് ബാവയ്ക്ക് സമ്മാനിച്ചു. തുടര്‍ന്ന് അന്തിയോഖ്യാ സിംഹാസനത്തോടുള്ള കൂറും വിധേയത്വവും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അനുഗ്രഹാശിസുകളോടെ മടങ്ങിയ വിശ്വാസികളേവരും ഭദ്രാസന മെത്രാപൊലിത്ത അഭിവന്ദ്യ ഡോ. മോര്‍ തെയോഫിലോസ് തിരുമേനിയോടും, ആര്‍ത്തിലെ അഭിവന്ദ്യ മോര്‍ ദിവന്നാസിയോസ് ഈസ ഗുര്‍ബൂസ് തിരുമേനിയോടും, ലഹദൊ റംബാചനോടും നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.