• Logo

Allied Publications

Europe
കുടുംബ പ്രേക്ഷകരെ തൊട്ടുണര്‍ത്താന്‍ 'വര്‍ഷം' വിയന്നയില്‍ പ്രദര്‍ശനത്തിന്
Share
വിയന്ന: സാധാരണക്കാരന്റെ ജീവിതകഥ പറയുന്ന വികാര സാന്ദ്ര മുഹൂര്‍ത്തങ്ങളുമായി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത 'വര്‍ഷം' ഈ മാസം അവസാനം വിയന്നയില്‍ പ്രദര്‍ശിപ്പിക്കും. മമ്മൂട്ടിയും ആശാശരത്തുമാണ് വര്‍ഷത്തിലെ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഇര്‍ഷാദ്, ടി.ജി. രവി, സുധീര്‍ കരമന, ഹരീഷ് പേരടി, ഗോവിന്ദ് പത്മസൂര്യ, വിനോദ് കോവൂര്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, സന്തോഷ് കീഴാറ്റൂര്‍, ഷബിന്‍, പ്രജുന്‍, സംജാത് ബ്രെെറ്റ്, മംമ്ത മോഹന്‍ദാസ്, സരയു, സജിത മഠത്തില്‍, അഞ്ജന, ജയശ്രീ ശിവദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

കുടുംബകാര്യങ്ങള്‍ നോക്കി ചെറിയ ബിസിനസുമായി ജീവിക്കുന്ന വേണു എന്ന സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാവുന്ന ഒരു സംഭവത്തെ തുടര്‍ന്ന് നേരിടുന്ന അനുഭവങ്ങളാണ് നാലഞ്ചുഘട്ടങ്ങളിലൂടെ 'വര്‍ഷ'ത്തിലൂടെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. പ്ളേഹൌസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള, സന്തോഷ് വര്‍മ, ജയഗീത എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ഇംഗ്ളീഷ് ഉപശീര്‍ഷകത്തോടെയാണ് ചിത്രം വിയന്നയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

വിയന്നയിലെ ഗാസോമീറ്ററിലുള്ള ഹോളിവുഡ് മെഗാപ്ളെക്സില്‍ നവംബര്‍ 29നും (ശനി) 30നും (ഞായര്‍) വര്‍ഷം പ്രദര്‍ശനത്തിനെത്തും. 29ന് ഉച്ചകഴിഞ്ഞ് രണ്ടിനും, 6.30 നും 30ന് രണ്ടിനും 7.30നും നാല് പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സിനിമയ്ക്ക് വരുന്നവര്‍ക്ക് മൂന്നു മണിക്കൂര്‍ പാര്‍ക്കിംഗ് സൌകര്യം സൌജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഘോഷ് അഞ്ചേരില്‍ 0699 1132 0561

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.