• Logo

Allied Publications

Europe
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ജറുസലേമില്‍
Share
ജറുസലേം: സലേഷ്യന്‍ പൊന്തിഫിക്കല്‍ സെമിനാരിയുടെ ഡിയസ് അക്കാഡമിക്കൂസ്നോടു അനുബന്ധിച്ച് നവംബര്‍ 20 ന് മുഖ്യാതിഥിയായി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും റോമിലെ വിശ്വാസ തിരുസംഘത്തിലെ അംഗവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജറുസലേം സന്ദര്‍ശിച്ചു.

രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ ഛൃശലിമേഹശൌാ ഋരരഹലശെമൃൌാ എന്ന പ്രബോധനത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി ജറുസലേമില്‍ ക്രിസ്തീയ സഭകളുടെ ഐക്യത്തിന്റെ പ്രാധാന്യവും കത്തോലിക്കാ സഭയിലെ വ്യതസ്ത സഭകളുടെ പങ്കും എന്ന വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ഇസ്രയേല്‍ പലസ്തീന്‍ അപ്പസ്തോലിക ഡെലെഗേറ്റ് ബിഷപ് ജോസഫ് ലാസരെറ്റൊ, ബിഷപ് വില്ല്യം ഷോമാലി, ബിഷപ് ജോസഫ് ജൂലെസ് സെരെയ്, ബിഷപ് ജോര്‍ജ് ബൂത്രൂസ് മെല്‍ക്കി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഉച്ചകഴിഞ്ഞ് ജറുസലേമിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തൊടുചേര്‍ന്നു ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്ന് സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയും ഇസ്രയേലിലെ ഇന്ത്യന്‍ ചാപ്ളെയിന്‍സിയും ചേര്‍ന്ന് 2015 ഏപ്രില്‍ 21 മുതല്‍ മേയ് ഒമ്പതു വരെ ഇസ്രായേലില്‍ സംഘടിപ്പിക്കുന്ന ആനിമേഷന്‍ പ്രോഗമിന്റെ ലോഞ്ചിംഗും നിര്‍വഹിച്ചു. ഇന്ത്യയില്‍ നിന്നും വരുന്ന വൈദികര്‍ക്കും സന്യസ്തര്‍ക്കും വിശുദ്ധനാടിനെക്കുറിച്ചു ആഴത്തിലുള്ള അറിവുനല്‍കുക, ക്രിസ്തുവിന്റെ വഴികളിലൂടെ സഞ്ചരിച്ചു ആത്മീയമായ ഉണര്‍വ് പ്രാപിക്കുക എന്നിവ ഈ പ്രോഗ്രാമിന്റെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.