• Logo

Allied Publications

Europe
ഇന്ത്യന്‍ എംബസിയിലെ ഗസല്‍ സംഗീത പരിപാടി റദ്ദാക്കി
Share
ബര്‍ലിന്‍: ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയില്‍ നവംബര്‍ 17 ന് (തിങ്കള്‍) വൈകുന്നേരം ആറിന് നടത്താനിരുന്ന ക്ളാസിക്കല്‍ സംഗീതം പരിപാടി 'അനുഭൂതി' റദ്ദാക്കിയതായി ബര്‍ലിനിലെ ഇന്ത്യന്‍ എംബസി കള്‍ച്ചറല്‍ വിഭാഗം അറിയിച്ചു.

എംബസിയില്‍ നടത്തുന്ന മറ്റുപരിപാടിയുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

നവംബര്‍ 14 ന് (വെള്ളി) ആരംഭിച്ച ഡോ.ഹെര്‍മാന്‍ ഗുണ്ടര്‍ട്ടിനെപ്പറ്റിയുള്ള എക്സിബിഷന്‍ ഡിസംബര്‍ 12 ന് അവസാനിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെയാണ് എക്സിബിഷന്‍ സമയം.

നവംബര്‍ 19 ന് (ബുധന്‍) ഹിന്ദി സിനിമ പ്രദര്‍ശിപ്പിക്കുന്നു. 'യേ ജവാനി ഹായ് ദിവാനി' എന്ന ഹിന്ദി സിനിമയുടെ സംവിധായകന്‍ അയാന്‍ മുഖര്‍ജിയാണ്. രണ്‍ബീര്‍ കബീര്‍, ദീപിക പദുക്കോണ്‍, ആദിത്യ റോയ് കപൂര്‍, കല്‍ക്കി കോഷ്ലിന്‍, എവ്ലിന്‍ ഷര്‍മ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഹിന്ദിയുടെ തര്‍ജ്ജമയോടെ ജര്‍മന്‍ ഭാഷയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 154 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം 2013 ലാണ് റിലീസ് ചെയ്തത്.

പരിപാടികളിലേയ്ക്ക് ഇന്ത്യന്‍ എംബസി സ്നേഹപൂര്‍വം ക്ഷണിച്ചു. പരിപാടികള്‍ ആസ്വദിക്കാന്‍ എത്തുന്നവര്‍ ഐഡന്റിറ്റി കാര്‍ഡോ, പാസ്പോര്‍ട്ടോ കൈവശം കരുതിയിരിക്കണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. 200 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവേശനം സൌജന്യമാണ്. ബാഗുകളും ആഹാരസാധനങ്ങളും ഓഡിറ്റോറിയത്തിനുള്ളില്‍ അനുവദിക്കുന്നതല്ല.

ഋായമ്യ ീള കിറശമ, ഠശലൃഴമൃലിേൃ. 17 10785 ആലൃഹശി ഠലഹ: 03025 79 54 05.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.