• Logo

Allied Publications

Europe
റഷ്യയും യൂറോപ്പും സമവായത്തിലെത്തണം: ഗോര്‍ബച്ചേവ്
Share
ബര്‍ലിന്‍: ഉക്രെയ്ന്‍ പ്രശ്നത്തില്‍ തര്‍ക്കിച്ചു നില്‍ക്കുന്ന റഷ്യയും യൂറോപ്യന്‍ യൂണിനയും ചര്‍ച്ചകളിലൂടെ സമവായത്തിലെത്താന്‍ ശ്രമിക്കണമെന്ന് മുന്‍ സോവ്യറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായല്‍ ഗോര്‍ബച്ചേവ്. ബര്‍ലിന്‍ മതില്‍ വീണതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലെത്തിയതായിരുന്നു അദ്ദേഹം.

യൂറോപ്പില്‍ ഇനിയൊരു മതില്‍ ഉയരാന്‍ പാടില്ല. നമുക്ക് നമ്മുടെ നിഴലുകളെ മറികടക്കുകയും വിള്ളലുകളെ അതിജീവിക്കുകയും വേണം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി നടത്തിയ 40 മിനിറ്റ് ചര്‍ച്ചയ്ക്കു ശേഷം ഗോര്‍ബച്ചേവ് അഭിപ്രായപ്പെട്ടു.

എല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഉപരി റഷ്യയുമായുള്ള ദീര്‍ഘകാല ബന്ധത്തിന് ജര്‍മനി വില കല്‍പ്പിക്കുന്നു എന്നാണ് ഗോര്‍ബച്ചേവിനോട് മെര്‍ക്കല്‍ പറഞ്ഞത്. ജര്‍മന്‍ പുനരേകീകരണത്തില്‍ മുഖ്യ പങ്കു വഹിച്ച ലോക നേതാക്കളിലൊരാളാണ് ഗോര്‍ബച്ചേവ്. ഇതു പരിഗണിച്ചാണ് മതില്‍ പൊളിച്ചതിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന് അദ്ദേഹത്തെയും ക്ഷണിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.