• Logo

Allied Publications

Europe
വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്വിസ് പ്രോവിന്‍സ് കേരളപ്പിറവി ആഘോഷിച്ചു
Share
സുറിച്ച്: വേള്‍ഡ് മലയാളി കൌണ്‍സിലും യുത്ത് ഫോറവും സംയുക്തമായി പ്രഗല്‍ഭ കലാകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് കേരളപ്പിറവി ആഘോഷങ്ങള്‍ നവംബര്‍ ഒന്നിന് ഗംഭീരമായി നടത്തി. പ്രോവിന്‍സ് പ്രസിഡണ്ട് ജിമ്മി കൊരട്ടിക്കാട്ടുതറയില്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ വച്ച് കൈരളി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു. വികസനത്തിന് പകരം വിവാദങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന കേരള സമൂഹത്തില്‍ മാറ്റം വരുത്തുവാന്‍ സ്വിസ് മലയാളി സമൂഹം ഇടപെടണമെന്ന് തന്റെ പ്രസംഗത്തില്‍ ജോണ്‍ ബ്രിട്ടാസ് ആഹ്വാനം ചെയ്തു.

സ്വിറ്റ്സര്‍ലന്റിലെ വ്യാപാര വ്യവസായ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച മരിയ ഫുഡ്സ് ഉടമ ജിജി പാലത്താനം, കേരളത്തില്‍ നിന്നുള്ള റോയ് പുറമാടം, ജോര്‍ജ് വര്‍ഗിസ് തെക്കിനിയില്‍ എന്നിവരെ സമ്മേളനത്തില്‍ വച്ചു അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. വേള്‍ഡ് മലയാളീ കൌെണ്‍സില്‍ ഗ്ളോബല്‍ നേതാക്കളായ ജൊബിന്‍സന്‍ കൊറ്റത്തില്‍, ജോസ് എടാട്ടെല്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രോവിന്‍സ് ചെയര്‍മാന്‍ ജോഷി പന്നാരക്കുന്നെല്‍ ആശംസകള്‍ അര്‍പ്പിക്കുകയും സെക്രട്ടറി ജോഷി താഴത്ത്കുന്നേല്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

റോസ്മേരിയും നീന കലയന്താനവും കോറിയോഗ്രഫി ചെയ്ത് സ്വിസ് യുവ പ്രതിഭകള്‍ അവതരിപ്പിച്ച ആകര്‍ഷണിയമായ സംഘ നൃത്തങ്ങള്‍ നിറഞ്ഞ സദസ് ഹര്‍ഷാരവത്തോടെ ആസ്വദിച്ചു. ജോസ് പുലിക്കോട്ടില്‍ രചനയും സംവിധാനവും നടത്തി അവതരിപ്പിച്ച ലഘു നാടകം കേരള ചരിത്രത്തിലേക്ക് വെളിച്ചം വിശുന്നതായിരുന്നു.

പ്രശസ്ത സിനി ആര്‍ട്ടിസ്റുകളായ അര്‍ച്ചന കവി, കോട്ടയം നസീര്‍, ഗായകരായ സയനോര, ഫ്രാങ്കോ, ഹാസ്യ കലാകാരന്മാരായ രാജാ സാഹിബ്, സിറാജ് പയ്യോളി, എന്നിവരുടെ നേതൃത്വത്തിലുളള വിഷന്‍ 2014 എന്ന ആകര്‍ഷണിയമായ സ്റ്റെജ് ഷോ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടി.

ഭക്ഷണക്കമ്മിറ്റിയുടെ നേതൃത്വം സെബാസ്റ്യന്‍ അറക്കലിന്റെ കൈകളില്‍ ഭദ്രമായിരുന്നു. ജോബിന്‍സന്‍ കൊറ്റത്തില്‍ സ്റ്റെജ് പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ട്രഷറര്‍ ബാബു കാശാം കാട്ടില്‍ യുത്ത് ഫോറം കണ്‍ വിനര്‍ ബോസ് മണിയമ്പറയില്‍, ജോമി കൊറ്റത്തില്‍, വനിതഫോറം പ്രസിഡണ്ട് ത്രേസ്യാമ്മ ശ്രമ്പിക്കല്‍ എന്നിവര്‍ കലാപരിപടികളുടെ വിജയത്തിനായി പരിശ്രമിച്ചു.

ജോണി ചിറ്റക്കാട്ട് , ജോസ് വള്ളാടിയില്‍, ജോയ് കൊച്ചാട്ട്, ജോര്‍ജു കുട്ടി നംബുശേരില്‍, ആല്‍ബി ജോസഫ്, കൊച്ചുത്രേസ്യ ഗാസ്, ടോണി ഉള്ളാട്ടില്‍ എന്നിവര്‍ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.