• Logo

Allied Publications

Europe
ഫോബ്മ ദേശീയ കലോത്സവത്തിന് മൂന്ന് ദിവസങ്ങള്‍ കൂടി; ജഡ്ജായി ചലച്ചിത്ര പിന്നണി ഗായകരെത്തും
Share
ലണ്ടന്‍: യുകെയിലെ മലയാളികള്‍ ആവേശ കടലില്‍ ആറാടുകയാണ്. ഫോബ്മ ദേശീയ കലോത്സവത്തിന് വെറും മൂന്ന് ദിവസം കൂടി മാത്രം അവശേഷിക്കവെ ജഡ്ജായി ചലച്ചിത്ര പിന്നണി ഗായകരെത്തുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. പ്രശസ്ത ഗായകനും സ്റേജ് ഷോകളിലെ നിറസാന്നിധ്യവുമായ കിഷോര്‍ വര്‍മയും ഷെയിക്കയുമാണു കേരളത്തില്‍ നിന്ന് ഫോബ്മ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ യുകെയില്‍ എത്തിച്ചേരുക. യുകെയിലെ പ്രമുഖ സാമൂഹ്യരാഷ്ട്രീയ സംഘടന പ്രതിനിധികള്‍ ഫോബ്മ കലോത്സവത്തിന് ആശംസ അറിയിച്ചു രംഗത്തെത്തിയതും ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്.

പ്രമുഖരുടെ സാനിധ്യം കൊണ്ടുതന്നെ ഫോബ്മയുടെ ആദ്യ നാഷണല്‍ കലോത്സവം ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ജീവന്‍ ടീവിയിലെ ഇളയ നിലാ എന്നാ ജനപ്രിയ പരിപാടിയിലൂടെ ഗായക നിരയില്‍ സ്ഥാനം പിടിച്ച കിഷോര്‍ വര്‍മ്മ കോട്ടയം മറിയപ്പള്ളി കോവിലകത്തെ ആണ്. ഏഷ്യനെറ്റ്, കൈരളി തുടങ്ങി നിരവധി ചാനല്‍ ഷോകളിലും, മ്യൂസിക് ആല്‍ബങ്ങളിലും തിളങ്ങിയിട്ടുള്ള കിഷോര്‍ വര്‍മയുടെ സ്റയില്‍സ് ആന്‍ഡ് വോയിസ് എന്ന വണ്‍ മാന്‍ ഷോ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പരിപാടി ആണ്. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഗള്‍ഫ് നാടുകള്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ സ്റ്റേജ് ഷോകളുമായി വിജയകരമായി പര്യടനം നടത്തിയിട്ടുള്ളവരാണ് കിഷോര്‍ വര്‍മ്മയും ഷെയിക്കയും. കലോത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന ഫോബ്മ ഉദ്ഘാടന സമ്മേളനത്തില്‍ ഇവരുടെ ഗാനമേളയും ഉണ്ടായിരിക്കും.

നവംബര്‍ എട്ടിന് (ശനി) സ്റോക്ക് ഓണ്‍ ട്രെന്റിലെ കോഓപ്പറേറ്റീവ് അക്കാഡമിയിലാണ് ഫോബ്മയുടെ ആദ്യ ദേശീയ കലോത്സവം അരങ്ങേറുക. രാവിലെ ഒമ്പതിന് ചെസ്റ് നമ്പര്‍ മത്സരാര്‍ഥികള്‍ക്ക് കളക്ട് ചെയ്യാവുന്നതാണ്. കൃത്യം 9.30ന് തന്നെ കലോത്സവ വേദിയില്‍ ദീപം തെളിയും തൊട്ടു പിന്നാലെ ഒന്നിന് പിറകെ ഒന്നായി യാതൊരു ഇടവേളകളും ഇല്ലാതെ മത്സരങ്ങള്‍ നടക്കും. കലോത്സവത്തിന്റെ പ്രോഗ്രാം ചാര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. മത്സരത്തിന്റെ ആദ്യ ഇനം ഭരതനാട്യമാണ്. ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വീടുകളില്‍ നിന്ന് തന്നെ മേയ്ക്കപ്പ് ഇട്ടു വരുന്നതാവും ഉചിതം. സമയനിഷ്ഠ കൃത്യമായി പാലിക്കപ്പെട്ടായിരിക്കും കലാമേള അരങ്ങേറുക.

ഫോബ്മ നാഷണല്‍ കലോത്സത്തിലേക്കും മത്സരാര്‍ഥികള്‍ക്കും കാണികളില്‍ പ്രവേശനം തികച്ചും സൌജന്യമായിരിക്കും. സോണല്‍ മത്സര വിജയികള്‍ മാത്രം മാറ്റുരയ്ക്കുന്ന വേദിയിലേക്ക് ഇനി രജിസ്ട്രേഷന്‍ ഫോമോ, ഫീസോ ആവശ്യമില്ല. കാണികള്‍ക്കും യാതൊരു വിധ എന്‍ട്രന്‍സ് ഫീസും ഈടാക്കുന്നതല്ല. പ്രവേശന കവാടത്തില്‍ പേര് രജിസ്റര്‍ ചെയ്ത് ടാഗ് വാങ്ങണമെന്ന് മാത്രം. ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് കലോത്സവ വേദിയില്‍ അരങ്ങേറുക. രാവിലെ മുതല്‍ മിതമായ നിരക്കില്‍ ഷെഫ് വിജയ് ഒരുക്കുന്ന ഭക്ഷണവും ഉണ്ടാകും.

ഫോബ്മയുടെ ഔദ്യോഗിക ഉദ്ഘാടനവും കലോത്സവത്തിനോടനുബന്ധിച്ചുതന്നെ നടക്കും. രൂപീകൃതമായി ഒരു വര്‍ഷം ആയെങ്കിലും ഔദ്യോഗിക ഉദ്ഘാടനം ഇതു വരെ ചെയ്തിരുന്നില്ല. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ രാഷ്്ട്രീയ,സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പ്രമുഖരും യുകെയിലെ മത,സാമുദായിക പ്രമാണിമാരും ഫോബ്മ ഉദ്ഘാടന സമ്മേളനത്തില്‍ വിശിഷ്ട അതിഥികളായുണ്ടാകും. യുകെ ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള വിവിധ സാമുദായിക നേതാക്കളും ഫോബ്മ വേദിയിലെത്തും.

ദേശീയ കലോത്സവത്തില്‍ കലാതിലകം, കലാപ്രതിഭാ പട്ടം നേടുന്നവര്‍ക്ക് ഓരോ പവന്‍ വീതമുള്ള ഓരോ തങ്കപ്പതക്കങ്ങളാണ് സമ്മാനം. ഒപ്പം ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ഏറ്റവും മികച്ച അസോസിയേഷനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബ്രിട്ടീഷ് മലയാളി ട്രോഫിയും നല്‍കും. കലാതിലകം കലാപ്രതിഭ പട്ടം നേടുന്ന ഓരോരുത്തര്‍ക്ക് മാത്രം ആയിരിക്കും സ്വര്‍ണ പതക്കം നല്‍കുക. ഇതില്‍ ഏതെങ്കിലും പദവി ഒന്നില്‍ അധികം പേര്‍ക്ക് ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് മാത്രം ആയിരിക്കും സമ്മാനം. ഫോബ്മ ദേശീയ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റുകള്‍ നേടുന്ന ആണ്‍കുട്ടി കലാപ്രതിഭയും പെണ്‍കുട്ടി കലാതിലകവുമായി തെരഞ്ഞെടുക്കപ്പെടും. മത്സരത്തില്‍ ജഡ്ജിമാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇടപെടാന്‍ അവസരം ഉണ്ടാകുകയില്ല. കലാതിലകം, പ്രതിഭാ പട്ടത്തിന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കലോത്സവ കമ്മറ്റിയുമായി ബന്ധപ്പെട്ടാല്‍ മുന്‍കൂട്ടി ലഭിക്കുന്നതായിരിക്കും. ഇതില്‍ പറയുന്ന നിബന്ധനകളുടെ മാത്രം അടിസ്ഥാനത്തില്‍ ആയിരിക്കും പട്ടങ്ങളും തങ്കപ്പതക്കങ്ങളും നല്‍കുക.

സോണല്‍ കലോത്സവങ്ങളില്‍ ഇഞ്ചൊടിഞ്ഞു മത്സരം കാഴ്ച വച്ചു വിജയിച്ച് നാല് കലാതിലകങ്ങളും മൂന്ന് കലാ പ്രതിഭകളും ആയിരിക്കും പ്രധാനമായും സ്റോക്ക് ഓണ്‍ ട്രെന്റില്‍ തങ്കപതക്കത്തിനായി അങ്കം വെട്ടുക.

യുകെയുടെ ഒത്ത നടുവില്‍ എം 6 മോട്ടോര്‍വേയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്റ്റോക്ക് ഓണ്‍ ട്രന്റ് നഗരത്തില്‍ നടക്കുന്ന ഫോബ്മ ദേശീയ കലാമേളയില്‍ എല്ലാ പ്രദേശത്ത് നിന്നും എത്തുന്നവര്‍ക്ക് ഏറെ സൌകര്യമാണ്. യൂകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്കു എളുപ്പത്തില്‍ എത്തിച്ചേരാനുള്ള സൌകര്യം പരിഗണിച്ചാണ് യുകെയുടെ ഏതാണ്ട് മധ്യ ഭാഗത്തായി തന്നെ സ്ഥിതി ചെയ്യുന്ന സ്റാഫോര്‍ഡ്ഷയറിലെ പ്രമുഖ പട്ടണമായ സ്റ്റോക് ഓണ്‍ ട്രെന്റ് തന്നെ ഫോബ്മ നേതൃത്വം തെരഞ്ഞെടുത്തത്. അഞ്ഞൂറോളം കാറുകള്‍ക്ക് സൌജന്യ പാര്‍ക്കിംഗ് സൌകര്യവും വിശാലമായ കഫറ്റീരിയായും, ചെയ്ജിംഗ് റൂമുകളും വൃത്തിയുള്ള അനേകം ടോയ്ലെറ്റുകളും അനുബന്ധ ഹാളുകളും അടക്കം എല്ലാവിധ ആധുനിക സൌകര്യങ്ങളും ഉള്ളതാണ് കോഓപ്പറേറ്റീവ് അക്കാഡമി സ്കൂള്‍ വേദികള്‍.

അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിംഗ് റ്റു ഇന്ത്യ, മുത്തൂറ്റ് എന്നിവരാണ് ഫോബ്മ കലോത്സവത്തിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍. മികച്ച രീതിയില്‍ ഫ്ളൈറ്റ് ടിക്കറ്റുകള്‍ മലയാളികള്‍ക്ക് നല്‍കുന്ന 'ഹോളിഡേ റൂട്ട്സ്' എന്ന ട്രാവല്‍ ഏജന്‍സി ആണ് ഫോബ്മ കലോത്സവങ്ങളുടെ കോ സ്പോണ്‍സര്‍.

കലാസന്ധ്യ ആസ്വദിക്കുവാനായി എല്ലാ സഹൃദയരേയും സ്റോക്ക് ഓണ്‍ ട്രെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി കലോത്സവ കമ്മിറ്റിക്കുവേണ്ടി ജനറല്‍ കണ്‍വീനര്‍ ഉമ്മന്‍ ഐസക് അറിയിച്ചു. ഫോബ്മ നാഷണല്‍ കലോത്സവ കണ്‍വീനര്‍ സ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി ഫ്രന്റ്്സ് കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗം ജോഷി വര്‍ഗീസ് ആണ്. മൂന്ന് സോണല്‍ കലോത്സവ കമ്മികളും സംയുക്തമായാണ് കലോത്സവ ഒരുക്കങ്ങള്‍ നടത്തുന്നത്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.