• Logo

Allied Publications

Europe
ജര്‍മനിയില്‍ ട്രെയിന്‍ ഡ്രൈവര്‍മാര്‍ 98 മണിക്കൂര്‍ പണിമുടക്കിലേക്ക്
Share
ബര്‍ലിന്‍: ജര്‍മനിയിലെ സമര പരമ്പര അന്തമില്ലാതെ തുടരുന്നു. വിമാന തടസം കഴിയുമ്പോള്‍ റെയില്‍ തടസം, പിന്നെയും വിമാനം, വീണ്ടും റെയില്‍. 98 മണിക്കൂറാണ് ട്രെയിന്‍ ഡ്രൈവര്‍മാര്‍ പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിന്റെ ദൈര്‍ഘ്യം. ഡ്രൈവര്‍മാരുടെ സംഘടനയായ ജിഡിഎല്‍ ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ബുധനാഴ്ച മുതല്‍ നാലു ദിവസം നീളുന്ന സമരം രാജ്യത്തെ ട്രെയിന്‍ ഡ്രൈവര്‍മാര്‍ സമീപകാലത്തു നടത്തിയ സമരങ്ങളില്‍ ഏറ്റവും വലുതാണ്. ചരക്ക് ട്രെയിനുകളില്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക് ബുധനാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നിനും യാത്രാ ട്രെയിന്‍ ഡ്രൈവര്‍മാരുടേത് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനും ആരംഭിക്കും.

ശമ്പളം, ജോലി സമയം, പ്രാതിനിധ്യം എന്നീ വിഷയങ്ങളില്‍ റെയില്‍ ഓപ്പറേറ്റര്‍ ഡോയ്റ്റ്ഷെ ബാനുമായി (ജര്‍മന്‍ ട്രെയിന്‍ കമ്പനി) തുടരുന്ന തര്‍ക്കമാണ് തൊഴിലാളികളെ പുതിയ സമരത്തിലേക്കു നയിച്ചിരിക്കുന്നത്. നവംബര്‍ 10ന് (തിങ്കള്‍) പുലര്‍ച്ചെ നാലു വരെയാണ് സമരം. 1994 ല്‍ ഡോയ്റ്റ്ഷെ ബാന്‍ നിലവില്‍ വന്നതിനുശേഷം കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണ് ഇത്തവണത്തേത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ 42 മണിക്കൂര്‍ സമരം നടത്തിയിരുന്നു. എന്നാലിപ്പോള്‍ രാജ്യവ്യാപകമായി നടക്കുന്ന അഞ്ചാംഘട്ട സമരമാണിത്.

നിശ്ചിത 98 മണിക്കൂര്‍ കഴിഞ്ഞാലും ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ പിന്നെയും മണിക്കൂറുകളെടുക്കുമെന്ന് ഉറപ്പാണ്. പ്രാദേശിക, ഇന്റര്‍സിറ്റി, അര്‍ബന്‍, എസ്ബാന്‍ സര്‍വീസുകളും ഇതോടെ റദ്ദാക്കപ്പെടും.

ജര്‍നിയെ പിളര്‍ത്തിയിരുന്ന മതില്‍ പൊളിച്ചതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ഈ വാരാന്ത്യത്തില്‍ ബര്‍ലിനില്‍ ആഘോഷിക്കാനിരിക്കെ ഉണ്ടായ ട്രെയിന്‍ സമരം ആഘോഷക്കാര്‍ക്ക് വലിയ വിലങ്ങുതടിയാവും.

മില്യന്‍ യാത്രക്കാരുടെ മുഖത്തടിക്കുന്നതിനു തുല്യമായ ട്രെയിന്‍ സമരത്തെ അപലപിച്ച ജര്‍മന്‍ ഗതാഗതമന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡ്, ജര്‍മനിയെ തളര്‍ത്തുന്ന സമരം എത്രയും വേഗം പിന്‍വലിക്കണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ ചര്‍ച്ചകളുടെ പ്രസക്തി ഇതിനോടകം നഷ്പ്പെട്ടതായി ജിഡിഎല്‍ പ്രസിഡന്റ് ക്ളൌസ് വെസല്‍സ്കി ഇതിനോട് പ്രതികരിച്ചു.

മുമ്പ് പൊതുമേഖലാ ജീവനക്കാരുടെ വിവിധ ട്രേഡ് യൂണിയനുകള്‍ സമരത്തിന് ആഹ്വാനം നല്‍കിയിരുന്നത് ഇതുവരെ ഒരു അഭിപ്രായ ഐക്യമുണ്ടാക്കാനാവാതെ കിടക്കുന്നത് വീണ്ടും സമരം ശക്തിപ്പെടുത്തും. ഇതിനു പിന്നില്‍ നിലകൊള്ളുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ തൊഴിലാളി യൂണിയനുകളിലൊന്നായ വെര്‍ഡി ആണ്.

രണ്ടു ലക്ഷത്തോളം യൂണിയന്‍ അംഗങ്ങള്‍ക്ക് ആറര ശതമാനം ശമ്പള വര്‍ധന, അല്ലെങ്കില്‍ പ്രതിമാസം 200 യൂറോ വര്‍ധനയാണ് ഇവരുടെ പ്രധാന ആവശ്യം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.