• Logo

Allied Publications

Africa
കേരള അസോസിയേഷന്‍ ഓഫ് കെനിയ കേരളപിറവി ആഘോഷിച്ചു
Share
നെയ്റോബി: കേരള അസോസിയേഷന്‍ നവംബര്‍ ഒന്നിന് (ശനി) ആര്യ സമാജ് ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടെ കേരളപിറവി ആഘോഷിച്ചു. ആഘോഷങ്ങള്‍ ട്രസ്റി ഗോപകുമാര്‍, കലാ വിഭാഗം സെക്രട്ടറിമാരായ നിമിത മേനോന്‍, സീമ രാജേഷ്, ലേഖ ദിനേശ്, അഭിലാഷ് തുടങ്ങിയവര്‍ നിലവിളക്ക് തെളിച്ച് നിര്‍വഹിച്ചു.

പ്രീത സുബ്രഹ്മണ്യന്‍ പ്രാര്‍ഥന ഗീതം ചൊല്ലിയപ്പോള്‍ ശ്രീകൃഷ്ണ ജഗദീഷ്, ജ്യോതി സുരേഷ്, പ്രിയ ഗിരിഷ്, ചിന്ത വിനോദ്, രോഷ്നി ഷാജഹാന്‍, അര്‍ച്ചന രഞ്ജിത്ത്, ചിഞ്ചു, അക്ഷയ, ജോലെറ്റ് ഏബ്രഹാം ഒപ്പം കലാ വിഭാഗവും ചേര്‍ന്നൊരുക്കിയ കലാ പരിപാടികള്‍ ശ്രദ്ധേയമായിരുന്നു.

രോഷിനി ഷാജഹാന്‍ ഒരുക്കിയ കേരള തനിമയാര്‍ന്ന ഫാഷന്‍ ഷോ ഏവരുടെയും കൈയടി നേടി. കേരള അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സംവാദം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നു. രാജ്മോഹന്‍, അജിത് കൊളാടി, സജി കുര്യാക്കോസ് തുടങ്ങിയവര്‍ പ്രധാന സ്പീക്കേഴ്സ് ആയിരുന്നു. പ്രവാസി മലയാളികളുടെ സംസ്കാര മുല്യശോഷണം എന്ന വിഷയം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. അസോസിയേഷന്‍ സെക്രട്ടറി ഷാജഹാന്‍ നന്ദി പറഞ്ഞു.

നവംബര്‍ ഒമ്പതിന് കെനിയയില്‍ സമ്പൂര്‍ണമായി ഷൂട്ട് ചെയ്ത 'നകു പെന്ട നക് ടകാ' എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചതായി ഷാജഹാന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഡോ. റാഫി പോള്‍

നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്ക് എ​തി​രേ​യു​ള്ള മ​ത​നി​ന്ദാ​ക്കു​റ്റം റ​ദ്ദാ​ക്കി.
അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്കെ​തി​രേ ചു​മ​ത്തി​യ മ​ത​നി​ന്ദാ​ക്കു​റ്റം കോ​ട​തി അ​സാ​ധു​വാ​ക്കി.
ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കിം​ഗ്സ്റ്റ​ൺ: ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ക​വ​ര്‍​ച്ചാ സം​ഘം വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കോഴിമോഷണത്തിന് വധശിക്ഷ വിധിക്കപ്പെട്ട നൈജീരിയൻ യുവാവ് മോചിതനാകുന്നു.
ലാ​​​ഗോ​​​സ്: കോ​​​ഴി​​​മോ​​​ഷ​​​ണ​​​ത്തി​​​നു വ​​​ധ​​​ശി​​​ക്ഷ​ കാ​​​ത്ത് പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന നൈ​​​ജീ​​​
മൊ​റീ​ഷ്യ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി‌​യു​ടെ സം​സ്കാ​രം ന‌​ട​ത്തി.
ക​ണ്ണൂ​ർ: മൊ​റീ​ഷ്യ​സി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ ക​ല്യാ​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ സം​സ്കാ​രം ന‌​ട​ത്തി.
ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു.
കോ​നാ​ക്രി: ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നൂ​റി​ലേ​റെ​പ്പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.