• Logo

Allied Publications

Europe
ആവേശ തിരയിളക്കി 'വിഷന്‍ 2014' താരങ്ങള്‍ വിയന്നയില്‍: കാഴ്ചയുടെ പൂരം നവംബര്‍ ഏഴിന്
Share
വിയന്ന: യൂറോപ്പിലെ മലയാളി സമൂഹത്തിന് കാഴ്ചയുടെ വര്‍ണവിസ്മയം വിരിയിച്ച് മുന്നേറുന്ന വിഷന്‍ 2014 താരങ്ങള്‍ വിയന്നയില്‍ എത്തിചേര്‍ന്നു. ഡബ്ളിനിലേയും സൂറിച്ചിലേയും റോമിലേയും തകര്‍പ്പന്‍ പ്രകടനത്തിനുശേഷം കോട്ടയം നസീര്‍ നയിക്കുന്ന യുറോപ്പ് മെഗാ ഷോ വിയന്നയിലെ കഗ്രാനില്‍ നവംബര്‍ ഏഴിന് നടക്കും. കഴിഞ്ഞ മൂന്ന് വേദികളിലെ മലയാളികള്‍ ഇരുകൈയ്യോടെ ഏറ്റുവാങ്ങിയ 'വിഷന്‍ 2014' നാലാമത് വേദിയായ ഓസ്ട്രിയയിലെ വിയന്നയില്‍ അരങ്ങേറാന്‍ ഇനി ഒന്നോ രണ്േടാ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അയര്‍ലന്‍ഡിലെ ഡബ്ളിനിലും സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലും ഇറ്റലിയിലെ റോമിലും നിറഞ്ഞസദസിലാണ് വിഷന്‍ 2014 അരങ്ങേറിയത്.

കണ്ണിന് കുളിര്‍മ പകരുന്ന നൃത്തപ്രകടനങ്ങളും കാതുകളില്‍ വസന്തം തീര്‍ക്കുന്ന സംഗീതവും ഏക്കാലവും ഓര്‍മയില്‍ ചിരിപടര്‍ത്തുന്ന ഹാസ്യരസകൂട്ടുകളുമായി മലയാള ചലച്ചിത്ര ലോകത്തെ പ്രതിഭകള്‍ ഒരേ വേദിയില്‍ അണിനിരക്കുമ്പോള്‍ 'വിഷന്‍ 2014' യൂറോപ്പിന് സമ്മാനിക്കുന്നത് കലയുടെ നവ്യാനുഭവമാണ്. മലയാളി വിഷന്റെ ബാനറില്‍ നടന്നു വരുന്ന 'വിഷന്‍ 2014' സ്റേജ് ഷോ മൂന്ന് വേദികള്‍ പിന്നിട്ട് വിയന്നയില്‍ എത്തിനില്‍ക്കുമ്പോള്‍ യൂറോപ്പിലെ മലയാളികളുടെ മനസില്‍ നിറയുന്നത് ആവേശം മാത്രമാണ്.

ഹാസ്യരസകൂട്ടുകളുമായി കോട്ടയം നസീറും രാജാസാഹിബും നൃത്തവിസമയം തീര്‍ത്ത് നടി അര്‍ച്ചനാ കവിയും കൂട്ടരും ഹൃദയത്തെ തട്ടിയുണര്‍ത്തുന്ന ഗാനങ്ങളുമായി ഫ്രാങ്കോയും സയനോരയും വിപിന്‍ സേവ്യറുമെല്ലാം വേദിയിലെത്തിയപ്പോള്‍ ആദ്യ മൂന്ന് വേദികളും ആവേശത്താല്‍ ഇളകിമറിഞ്ഞു എന്ന് നിസംശയം പറയാം. ആവേശം ഒട്ടും ചോരാത്ത പ്രകടനങ്ങള്‍ തന്നെയാണ് വിയന്നാ മലയാളികളും പ്രതീക്ഷിക്കുന്നത്. പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫര്‍ ജോര്‍ജ് ജേക്കബ് വിയന്നയിലും നൃത്തചുവടുകളുമായി എത്തുന്നു എന്നതാണ് വിഷന്‍ 2014 നെ വ്യത്യസ്ഥമാക്കുന്ന മറ്റൊരു പ്രധാനഘടകം.

വേദിയില്‍ അണിനിരക്കുന്ന പ്രധാന താരങ്ങളെല്ലാം വിയന്നയില്‍ എത്തിച്ചേര്‍ന്നതോടെ പരിപാടിയുടെ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. വേദിയില്‍ അവതരിപ്പിക്കേണ്ട പരിപാടിയുടെ അവസനവട്ട റിഹേഴ്സലിലുമാണ് താരങ്ങള്‍. വിയന്നയിലെ പ്രമുഖ മലയാളി സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയുടെ സഹകരണത്തോടെയാണ് ഓസ്ട്രിയയില്‍ വിഷന്‍ 2014 അരങ്ങേറുക. കേരളസംസ്ഥാന ടൂറിസം മന്ത്രി എ.പി അനില്‍കുമാറാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് നിറഞ്ഞ സദസിനെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകള്‍ ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയുടെ അംഗങ്ങള്‍ വഴി ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ