• Logo

Allied Publications

Europe
വിയന്ന മലയാളി അസോസിയേഷന്‍ ചാരിറ്റിബള്‍ ട്രസ്റ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു
Share
വിയന്ന : ഓസ്ട്രയയിലെ പ്രശസ്തമായ സാമൂഹിക സംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്റെ 40ാം വാര്‍ഷിക സമാപന സമ്മേളനം സാംസ്കാരിക, പ്രവാസികാര്യ വകുപ്പു മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. വിഎംഎ പ്രസിഡന്റ് മാത്യൂസ് കിഴക്കെക്കരക്ക് ആദ്യ സംഭാവന നല്‍കിക്കൊണ്ട്, വിഎംഎയുടെ ചാരിറ്റിബിള്‍ ട്രസ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കേരള സംസ്ഥാന പ്രവാസികളില്‍ നിന്ന് ഔദാര്യമല്ല പ്രതീക്ഷിക്കുന്നതെന്നും മറിച്ച് അടിസ്ഥാന സൌകര്യ, വികസന, ഭവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വി.എം. എ പോലുള്ള സംഘടനകളുടെ സഹകരണമാണ് പ്രതീക്ഷക്കുന്നതെന്ന് മന്ത്രി തന്റെ ഉദ്ഘാടനം പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ അംബാസിഡന്‍ രാജീവ് മിത്ര തന്റെ ആശംസ സന്ദേശത്തില്‍ ഇന്ത്യയോടും. ഇന്ത്യന്‍ സംസ്കാരത്തോടുള്ള പുതിയ തലമുറയുടെ പ്രതിബദ്ധത തന്നെ അത്ഭുതപ്പെടുത്തുന്നതായ ഇത്തരംസംസാകാരിക സന്ധ്യകള്‍ പുതിയ തലമുറയെ നമ്മുടെ സംസ്കാരകവുമായി ബന്ധിപ്പിക്കുന്നതിന് ഏറെ സഹായിക്കുമെന്ന് വ്യക്തമാക്കുകയും, ഇന്ത്യന്‍ മിഷന്റെ എല്ലാ സഹകരണവും പിന്തുണയും അറിയിക്കുകയും ചെയ്തു.

വിന്‍സന്റ് പയ്യപ്പള്ളി ആലപിച്ച, മലയാളിയെ എക്കാലത്തും കോരിത്തരിപ്പിച്ച കേരളം കേരളം എന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനത്തോടെയായിരുന്നു സംസ്കാരിക സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് കുട്ടികളുടെ ബോളിവുഡ് നൃത്തവും (നിജില്‍, നയന മേലഴകത്ത്, ഷാരോണ്‍ കോലംകുഴിയില്‍, ഷെറിന്‍ ചെറിയന്‍ കാലായില്‍,ജാസ്മിന്‍ ഇല്ലിക്കല്‍, റിയാ മാളിയംപുരക്കല്‍, തോബിയാസ് പാറക്കല്‍,ജസ്റിന്‍ ശ്രാമ്പിക്കല്‍), ഫെലിക്സ് ചെരിയന്‍ കാലായുടെ മലയാളം പ്രസംഗവും, താനിയ ആലുക്കായുട ബോളിവുഡ് നൃത്തവും സംസ്കാരിക പരിപാടിയിലെ അടുത്തടുത്ത ഇനങ്ങളായിരുന്നു.

വിഎംഎ പ്രസിഡന്റെ മാത്യൂസ് കിഴക്കേക്കര യോഗത്തിന് സ്വാഗതം ആശംസിച്ചു.സെക്രട്ടറി ബീന തുപ്പത്തി നന്ദി പറഞ്ഞു. തട്ടില്‍ ബാബു നടക്കിലാന്‍ നേത്യത്വം നല്‍കിയ സംസാകാരിക പ
രിപാടിയില്‍ ഫ്രാന്‍സിസ് കിഴക്കേക്കര അവതാരകനായിരുന്നു. ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.