• Logo

Allied Publications

Europe
പാരിസിലെ ഇന്റര്‍നാഷണല്‍ മലയാളി അവാര്‍ഡ് നൈറ്റ് വര്‍ണാഭമായി
Share
പാരിസ്: പാരിസില്‍ നടന്ന അന്താരാഷ്ട്ര മലയാളി അവാര്‍ഡ് നൈറ്റ് മലയാളത്തനിമയുള്ള കലാപരിപാടികളാല്‍ വര്‍ണാഭമായി. യൂറോപ്പിന്റെ സാംസ്കാരിക കേന്ദ്രമായ പാരീസില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു വലിയ പരിപാടി സംഘടിപ്പിച്ചത്. അതുകൊണ്ടു തന്നെ പാരിസിലെ മുഴുവന്‍ മലയാളി കൂട്ടായ്മയും പരിപാടികളുടെ നേര്‍ക്കാഴ്ചയ്ക്കായി എത്തിയിരുന്നു.

ഒക്ടോബര്‍ 19 ന് (ഞായര്‍) വൈകുന്നേരം നാലിന് പാരിസിലെ 64 അവന്യു തിയോഫിലി ഗൌതിയറില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാളികളെ ആദരിക്കാന്‍ ഇതുപോലൊരു പരിപാടി പാരിസില്‍ സംഘടിപ്പിച്ചത് ഏറെ പ്രശംസനീയമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നോര്‍ക്കയുടെ പ്രവര്‍ത്തനം യൂറോപ്പില്‍ കൂടുതല്‍ സജീവമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവന്‍പിള്ള സ്വാഗതം ആശംസിച്ചു.

പാരിസിലെ ഇന്ത്യന്‍ എംബസിയിലെ കള്‍ച്ചറല്‍ വിഭാഗം കൌണ്‍സിലര്‍ അപൂര്‍വ ശ്രീവാസ്തവ, പാരിസിലെ സീറോ മലബാര്‍ സഭാ ചര്‍ച്ച് ചാപ്ളെയിന്‍ ഫാ.സെബാസ്റ്യന്‍ നടുത്തേടം എന്നിവര്‍ വിശിഷ്ടാതിഥിയായിരുന്നു.

പാരിസില്‍ താമസിക്കുന്ന പ്രശസ്ത ചിത്രകാരനും മഹാകവി അക്കിത്തത്തിന്റെ സഹോദരനുമായ അക്കിത്തം നാരായണന്‍, മുംബൈയിലെ ഗുഡ്വിന്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ട്ടേഴ്സ് സുനില്‍ കുമാര്‍, സുധീഷ് കുമാര്‍, ബാംഗളൂര്‍ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ സത്യന്‍ പുത്തൂര്‍, പാരിസിലെ ആദ്യകാല മലയാളി ബിസിനസുകാരനായ നാസറിനു വേണ്ടി മകന്‍ വിന്‍സന്റ് നാസര്‍ തുടങ്ങിയവര്‍ അവാര്‍ഡുകള്‍ ഏറ്റു വാങ്ങി.

ചടങ്ങില്‍ കഥകളി അവതരിപ്പിച്ച കലാമണ്ഡലം കരുണാകരന്‍ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് കളരിപയറ്റ് അവതരിപ്പിച്ച ബിനോയി പാലയില്‍ തയാറാക്കിയ ംംം.സമഹമൃശളൃമിരല.രീാ എന്ന വെബ്സൈറ്റ് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു.

പാരിസിലെ വിവിധ കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, സംഗീത സദസ് തുടങ്ങിയവ പരിപാടികള്‍ക്ക് കൊഴുപ്പേകി. ജോണ്‍ ശ്യാം, ശില്‍പ്പ പിള്ള, സബിന്‍, റോയ് ആന്റണി, ആഷ്ന റോയി, ബിയാട്രിസ് ഫെര്‍ണാണ്ടസ്, ആല്‍ഫ്രെഡ്, ജെസി തുടങ്ങിയവരുടെ കലാപരിപാടികള്‍ മിഴിവേകുന്നവയായിരുന്നു. കെ.കെ.അനസ്, സേതു ലക്ഷ്മി എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു. ഡയ്ലി ഡിലൈറ്റ്സ് തയാറാക്കിയ ലഘു ഭക്ഷണവും ഉണ്ടായിരുന്നു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു.

വിവിധ മേഖലകളില്‍ വേറിട്ട നേട്ടങ്ങള്‍ കൈവരിച്ച മലയാളികള്‍ക്ക് ചടങ്ങിനോടനുബന്ധിച്ച് സ്വീകരണവും ഒരുക്കി. പാരിസിലെ മലയാളി കൂട്ടായ്മയും മഹാലക്ഷ്മി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. സദന്‍ എടക്കാട്ട്, കെ.കെ അനസ്, ആന്റണി ചെന്നങ്ങാട്ട്, ശിവന്‍ പിള്ള, ഭാസ്കരന്‍ നായര്‍, ഷാജന്‍ കാലത്ത്, ഡേവിഡ് സുഭാഷ്, ബിനോയി പാലയില്‍, സലിം സി.പി, ജിത്തു ജാന്‍, സൂസന്‍ എന്നിവര്‍ സംഘാടകരുടെ നേതൃനിരയില്‍ തിളങ്ങി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.