• Logo

Allied Publications

Europe
പ്രിന്‍സ് പള്ളിക്കുന്നേല്‍ ഒആര്‍എഫ് 'വീനര്‍ മൂട്ട്' പുരസ്കാരം ലഭിക്കുന്ന ആദ്യ ഏഷ്യന്‍ വംശജന്‍
Share
വിയന്ന: 'ഒആര്‍എഫ്' ഓസ്ട്രിയന്‍ ദേശിയ മാധ്യമത്തിന്റെയും ബിസിനസിനും മള്‍ട്ടി കള്‍ച്ചറല്‍ സഹവര്‍ത്തിത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഓസ്ട്രിയന്‍ അസോസിയേഷന്റെയും ഏറ്റവും വലിയ ബഹുമതികളിലൊന്നായ ഈ വര്‍ഷത്തെ 'വീനര്‍ മൂട്ട്' (ധൈര്യപൂര്‍വം വിയന്നയില്‍) അവാര്‍ഡ് പ്രോസിക്ക് ലഭിച്ചു. 2000 യുറോയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രോസി സുപ്പര്‍ മാര്‍ക്കറ്റിനുവേണ്ടി എം.ഡി പ്രിന്‍സ് പള്ളിക്കുന്നേല്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ അദ്ദേഹത്തിന്റെ പുത്രി ഗ്രേഷ്മ പള്ളിക്കുന്നേലും സന്നിഹിതയായിരുന്നു.

വിയന്നയിലെ വിവിധ മേഖലകളില്‍ ആസാധാരണ പാടവും വിജയവും തെളിയിക്കുന്ന വ്യക്തികള്‍ക്ക് നല്‍കുന്ന വിശേഷപ്പെട്ട പുരസ്കാരമാണ് ഇത്. പ്രോസിയിലൂടെ ഇത് ആദ്യമായാണ് ഒരു ഏഷ്യന്‍ വംശജന്‍ ഈ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്. 'വീനര്‍ മൂട്ട്' (ധൈര്യപൂര്‍വം വിയന്നയില്‍) എന്ന പേരില്‍ നല്‍കുന്ന പുരസ്കാരം ക്രിയാത്മകമായും ധൈര്യത്തോടെയും വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന സംരഭങ്ങളെ പ്രോത്സാഹിപ്പിക്കന്നതിനാണ് നല്‍കി വരുന്നത്.

യുറോപ്പിലെ പ്രവാസി മലയാളികള്‍ക്ക് പ്രത്യേകിച്ച് ഓസ്ട്രിയന്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന പുരസ്കാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അംഗീകാരം. വിയന്നയില്‍ ഭക്ഷണ പാചക, പലചരക്കു രംഗത്ത് വിജയപ്രദമായ മുന്നേറ്റം കാഴ്ചവച്ചതിനും പ്രോസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് പ്രോസിക്ക് നല്‍കിയത്. അതേസമയം പുരസ്കാരം ഏറെ സന്തോഷം നല്‍കിയെന്നും പുരസ്കാരമായി ലഭിച്ച തുക വിവിധ രാജ്യങ്ങളില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന പ്രോസി ഹൌസിംഗ് പ്രോജക്ടിന് സമര്‍പ്പിക്കുമെന്ന് പ്രിന്‍സ് പറഞ്ഞു.

സ്വന്തം സംരംഭം വഴി സാമ്പത്തികമായ അഭിവൃദ്ധിക്കൊപ്പം ജനതയെയും സംസ്കാരങ്ങളെയും സമ്മേളിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, സേവനം മുന്‍നിര്‍ത്തി ബിസിനസ് നടത്തുക എന്നീ മാനദന്ധങ്ങളില്‍ അപൂര്‍വ പ്രതിപത്തിയും വിജയവും പ്രദര്‍ശിപ്പിച്ചത് കണ്െടത്തിയ ജൂറി പ്രോസിയുടെ സാരഥിയായ പ്രിന്‍സിനിനെ പ്രത്യേകം അഭിനന്ദിച്ചു. പ്രോസി എക്സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റ്, പ്രോസി ഫുഡ് മാജിക്ക്, പ്രോസി ഇന്റര്‍നാഷണല്‍ പാചകകോഴ്സുകള്‍, പ്രോസി ഗ്ളോബല്‍ ചാരിറ്റിയും ഇക്കഴിഞ്ഞ ജൂണില്‍ പ്രസിദ്ധികരിച്ച പ്രോസി ഇന്റര്‍നാഷണല്‍ കുക്ക്ബുക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് കാരണമായി.

ആറ് വിവിധ വിഭാഗങ്ങളിലേയ്ക്കായി 187 പ്രമുഖ വ്യക്തികളുടെ പേരുകള്‍ അവാര്‍ഡിനായി പരിഗണിച്ചത്. അതതു മേഖലകളില്‍ പ്രാമുഖ്യം നേടിയ പ്രശസ്ത പ്രശസ്ത വ്യക്തികള്‍ ഉള്‍പ്പെട്ട ജൂറി തിരഞ്ഞെടുത്ത ആറ് പുരസ്കാര ജേതാക്കളില്‍ ഒരാളായ പ്രിന്‍സ് ഇന്ത്യന്‍ സമൂഹത്തിനും ഏഷ്യന്‍ ഭൂഖണ്ഡത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.