• Logo

Allied Publications

Europe
ഐറീഷുകാരുടെ മനം കവര്‍ന്ന് സെന്റ് ജെയിംസ് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍
Share
ഡബ്ളിന്‍: സെന്റ് ജെയിംസ് ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലൂക്കന്‍ സാര്‍സ്ഫീല്‍ഡ് ക്ളബില്‍ നടത്തിയ ഇന്ത്യന്‍ തീം നൈറ്റ് ഐറീഷുകാരില്‍ കൌതുകമുണര്‍ത്തി.

തദ്ദേശീയരും മറ്റ് വിദേശികളും ഉള്‍പ്പെടെ 150 ഓളം പേര്‍ പങ്കെടുത്ത പരിപാടിക്ക് നേതൃത്വം നല്‍കിയത് മലയാളി നഴ്സുമാരായിരുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയെ പരിചയപ്പെടുത്തുവാനുള്ള ഈ പ്രോഗ്രാം ഇന്ത്യയുടെ സാംസ്കാരവും പാരമ്പര്യവും തനിമയും വിളിച്ചോതുന്നതായിരുന്നു.

അസിസ്റന്റ് ഡയറക്ടര്‍ ഓഫ് നഴ്സിംഗ് കാതറിന്‍ തോബിന്‍, ഗ്രോണിയ മക്ഡൊണാള്‍ഡ്, ഇറ്റാ ഡിലെനി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഇന്ത്യന്‍ തീം നൈറ്റ് ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ പരമ്പരാഗത വസ്ത്രമായ സാരി ധരിച്ചാണ് സ്ത്രീകളാണ് നഴ്സുമാര്‍ പരിപാടികള്‍ പങ്കെടുത്തപ്പോള്‍ പുരുഷന്മാര്‍ സല്‍വാറും കൂര്‍ത്തയും ജുബയും ധരിച്ചെത്തി.

തുടര്‍ന്ന് തിരുവാതിര, ക്ളാസിക്കല്‍ ഡാന്‍സുകള്‍, ബോളിവുഡ് ഡാന്‍സുകള്‍, ഗാനമേള എന്നിവയും അരങ്ങേറി.

ഇന്ത്യയുടെയും അയര്‍ലന്‍ഡിന്റെയും ദേശീയ പതാകകളുടെ സാദൃശ്യം ചിത്രീകരിച്ച് ത്രിവര്‍ണ അത്തപൂക്കളമൊരുക്കിയിരുന്നു. ഇരു രാജ്യങ്ങളുടെയും സ്വാതന്ത്യ്രസമര പോരാട്ടങ്ങള്‍ ചിത്രീകരിക്കുന്ന വീഡിയോയും ഇന്ത്യന്‍ സിനിമാലോകത്തെ പ്രതിപാദിക്കുന്ന വീഡിയോ അവതരണവും ശ്രദ്ധയാകര്‍ഷിച്ചു

ഐറീഷ് പ്രതിശ്രുത വധുവും വരനുമായ എമ്മയും ഓറനും ഇന്ത്യന്‍ വിവാഹ വസ്ത്രമണിഞ്ഞ് വരണ്യമാല്യവുമിട്ട് എത്തിയപ്പോള്‍ കല്യാണമേളവും ചെണ്ടമേളവും അകമ്പടി സേവിച്ചു. ഇരുരാജ്യങ്ങളുടേയും ദേശീയഗാനം ജെമിന്‍ ജോസഫ് ആലപിച്ചു.

ക്ളിനിക്കല്‍ നഴ്സ് മാനേജരായ ജിജു ജോയി മുളന്താനത്തിന്റെ നേതൃത്വത്തില്‍ പിങ്കി അപ്രേം, ബോബി വസന്ത്, സിനി ഷൈബു, ശാലിനി വര്‍ഗീസ്, ജോസി തോമസ്, ഷീന അജു, ജിന്‍സി ഏബ്രഹാം, റിനി ജേക്കബ്, ഷിജി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ലിസി വര്‍ഗീസ്, സ്റീവ് വര്‍ഗീസ് എന്നിവര്‍ ഡാന്‍സുകള്‍ക്ക് നേതൃത്വം നല്‍കി. ജൂഡി ബിനു അവതാരകയായിരുന്നു. ജിജു ജോയി മുളന്താനത്ത് സ്വാഗതവും ശാലിനി വര്‍ഗീസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.