• Logo

Allied Publications

Europe
ഇറ്റലിയുടെ വാനമ്പാടി കന്യാസ്ത്രീയുടെ അരങ്ങേറ്റ ആല്‍ബത്തില്‍ മഡോണയുടെ ഗാനം
Share
റോം: വോയിസ് ഇറ്റലിയില്‍ ജേതാവായ കന്യാസ്ത്രീ ക്രിസ്റ്റീന സ്കൂച്ചിയയുടെ അരങ്ങേറ്റ ആല്‍ബത്തിന്റെ കവര്‍ പുറത്തിറക്കി. മഡോണയുടെ, ലൈക്ക് എ വിര്‍ജിന്‍ എന്ന പ്രശസ്തമായ പാട്ട് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കന്യാസ്ത്രീകള്‍ തെരഞ്ഞെടുക്കാനിടയില്ലാത്ത പാട്ടാണിതെങ്കിലും, മഡോണയുടേതില്‍നിന്ന് തികച്ചും വ്യത്യസ്ത ആലാപനശൈലിയാണ് ക്രിസ്റീന ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. 1984ല്‍ മഡോണ ഹിറ്റാക്കിയ പാട്ടാണ് ലൈക്ക് എ വിര്‍ജിന്‍.

മഡോണ ഈ ഗാനചിത്രീകരണത്തിനു തെരഞ്ഞെടുത്ത വെനീസ് തന്നെയാണ് ക്രിസ്റ്റീനയും തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍, വിവാഹവേഷത്തിലുള്ള മഡോണയെ സിംഹ വേഷത്തിലുള്ള പുരുഷന്‍ പിന്തുടരുന്ന പോപ് ഗാനത്തിനു പകരം, സഭാവസ്ത്രത്തിലുള്ള ക്രിസ്റീന ഭക്തിഗാനം പാടുന്ന സീനാണ് ചിത്രീകരിച്ചിരിക്കുന്നത്

ഒരു വിവാദവും സൃഷ്ടിക്കാനല്ല ഈ പാട്ട് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് സിസ്റര്‍ ക്രിസ്റീന. ആളുകളെ നവീകരിക്കാനും ഭൂതകാലത്തില്‍നിന്ന് വീണ്ടെടുക്കാനുമുള്ള സ്നേഹത്തിന്റെ കഴിവിനെക്കുറിച്ചാണ് പാട്ടില്‍ വിശദീകരിക്കുന്നത് എന്നു താന്‍ വ്യാഖ്യാനിക്കുന്നു എന്നും അവര്‍ പറയുന്നു.

നവംബര്‍ പതിനൊന്നിന് റിലീസ് ചെയ്യുന്ന ആല്‍ബത്തിലെ ഒരു ട്രാക്ക് മാത്രമായിരിക്കും ഈ ഗാനം. മറ്റ് ഒമ്പത് പ്രശസ്തമായ പോപ് ഗാനങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സു​നി​ൽ പി. ​ഇ​ള​യി​ട​വും ദീ​പ നി​ശാ​ന്തു​മാ​യും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.