• Logo

Allied Publications

Europe
വിയന്ന മലയാളി അസോസിയേഷന്‍ നാല്‍പതാം വാര്‍ഷിക സമാപനം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും
Share
വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്റെ നാല്‍പതാം വാര്‍ഷികാഘോഷ സമാപന സമ്മേളനം സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.

വിഎംഎ യുടെ 40ാ മത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മതിച്ചിരുന്നുവെങ്കിലും അവസാന സമയം കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പരിപാടി റദ്ദാക്കുകയും മറ്റൊരു മന്ത്രിയെ അയയ്ക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുവാന്‍ ഇംഗ്ളണ്ടിലെത്തിയ പ്രവാസി കാര്യ, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് വിയന്ന മലയാളി അസോസിയേഷന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുവാന്‍ ഓസ്ട്രിയയില്‍ എത്തും.

ഒക്ടോബര്‍ 21 ന് വിയന്ന വിമാനത്താവളത്തിലെത്തുന്ന മന്ത്രി കെ.സി. ജോസഫിന് വിഎംഎ ഭാരവാഹികള്‍ സ്വീകരണം നല്‍കും. 22ന് വൈകുന്നേരം 6.30ന് സിബന്‍ ഹിര്‍ട്ടണില്‍ (സെന്റ് മാര്‍ട്ടിന്‍ പള്ളി ഓഡിറ്റൊറിയം, കേറ്റ്സര്‍ ഗാസ്സെ) നടക്കുന്ന വിയന്ന മലയാളി അസോസിയേഷന്റെ സമാപനസമ്മേളനവും വിയന്ന മലയാളി അസോസിയേഷന്‍ ചാരിറ്റി ട്രസ്റിന്റെ ഉദ്ഘാടനവും കെ.സി. ജോസഫ് നിര്‍വഹിക്കും.

സമാപന സാംസ്കാരിക സമ്മേളനത്തിലേക്കു ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മാത്യൂസ് കിഴക്കേക്കര, സെക്രട്ടറി ബീന തുപ്പത്തി, ആര്‍ട്സ് ക്ളബ് സെക്രട്ടറി പോള്‍ ബാബു തട്ടില്‍ നടക്കിലാന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ